Sunday May 19th, 2019 - 6:12:pm
topbanner
topbanner

സമൂഹത്തിന്റെ പുന:സൃഷ്ടിക്ക് അധ്യാപകര്‍ മുന്നിട്ടിറങ്ങണം: വിദ്യാഭ്യാസമന്ത്രി .സി. രവീന്ദ്രനാഥ്

bincy
സമൂഹത്തിന്റെ പുന:സൃഷ്ടിക്ക് അധ്യാപകര്‍ മുന്നിട്ടിറങ്ങണം: വിദ്യാഭ്യാസമന്ത്രി .സി. രവീന്ദ്രനാഥ്

തിരുവനന്തപുരം : സമൂഹം ഏറ്റവുമധികം നന്മകള്‍ പ്രതീക്ഷിക്കുന്നത് അധ്യാപകരില്‍ നിന്നാണെന്നും സമൂഹത്തിന്റെ പുന: സൃഷ്ടിക്കുവേണ്ടി അധ്യാപക സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ദേശീയ അധ്യാപക ദിനത്തില്‍ തിരുവനന്തപുരം വി ജെറ്റി ഹാളില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതാണ് ഏറ്റവും മികച്ച വികസനപ്രവര്‍ത്തനം. സംസ്ഥാനം നേരിട്ട മഹാപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനത്തിലും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത് മാതൃകയായി. പ്രളയക്കെടുതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പഠനത്തിനുള്ള മാനസികാവസ്ഥയിലേക്ക് തിരികെക്കൊണ്ടു വരികയാണ് ഇപ്പോള്‍ നമ്മുടെ കടമയെന്നും പ്രളയബാധിതരെ സഹായിക്കാന്‍ മുന്നോട്ടുവന്ന എല്ലാ അധ്യാപകരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

അധ്യാപക അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയവരില്‍ ഭൂരിഭാഗം പേരും അവാര്‍ഡുതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ചിലര്‍ സ്വന്തം സ്‌കൂളിലെ വീടുനഷ്ടപ്പെട്ട കുട്ടികള്‍ക്കും രോഗപീഡ അനുഭവിക്കുന്ന കുട്ടികളുടെ ചികിത്സാചെലവിലേക്കും സംഭാവന നല്‍കിയും മാതൃകയായി. പ്രൈമറി വിഭാഗത്തില്‍ തിരുവനന്തപുരം: ബി.കെ. സെന്‍, പി.ടി ടീച്ചര്‍ (ഗവ. യു.പി.എസ്. വെഞ്ഞാറമൂട്). കൊല്ലം: എബ്രഹാം. കെ.ജി, ഹെഡ്മാസ്റ്റര്‍ (ഗവ. എല്‍.പി.എസ് തൊളിക്കോട്, പുനലൂര്‍).

പത്തനംതിട്ട: രാജന്‍ ഡി ബോസ്, ഹെഡ്മാസ്റ്റര്‍, (ഗവ.എല്‍.പി.സ്‌കൂള്‍ അന്തകുളങ്ങര, അങ്ങാടിക്കല്‍ സൗത്ത് പി.ഒ, കൊടുമണ്‍പ). ആലപ്പുഴ: സുഗതന്‍.എല്‍, യു.പി.എസ്.റ്റി( വി.വി.എച്ച്.എസ്.എസ് താമരക്കുളം, ചാരുംമൂട്, പി.ഒ). കോട്ടയം: ജോസ്.സി, എല്‍.പി.എസ്.റ്റി (സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂള്‍ തുരുത്തിപ്പള്ളി പി.ഒ). ഇടുക്കി: തോമസ് എം.ടി, ഹെഡ്മാസ്റ്റര്‍ (കാല്‍വരി എല്‍.പി സ്‌കൂള്‍, കാല്‍വരി മൗണ്ട് പി.ഒ). എറണാകുളം: എം. റീജാ മേനോന്‍, ഹെഡ്മിസ്ട്രസ്, (രാമന്‍ മാസ്റ്റര്‍ എല്‍.പി.എസ്, നെട്ടൂര്‍), തൃശൂര്‍: പ്രസാദ് എം.ബി, ഹെഡ്മാസ്റ്റര്‍, (ജി.എല്‍. പി.എസ് വരവൂര്‍).

പാലക്കാട്: പി.പ്രതാപന്‍, യു.പി.എസ്.ടി, (എ.യു.പി.സ്‌കൂള്‍, എഴുവന്തല നോര്‍ത്ത്). മലപ്പുറം: ഗിരീശന്‍ എം, പി.ഡി ടീച്ചര്‍, (ഗവ. യു.പി. സ്‌കൂള്‍ കാളിക്കാവ് ബസാര്‍). കോഴിക്കോട്: ജീവന്‍ നവാസ് പി.കെ, ഹെഡ്മാസ്റ്റര്‍ (കെ.വി.കെ.എം എം.യു.പി സ്‌കൂള്‍, ദേവര്‍കോവില്‍). വയനാട്: സുനില്‍. ജെ. ഹെഡ്മാസ്റ്റര്‍ (സെന്റ് തോമസ് എ.എല്‍.പി സ്‌കൂള്‍, പുത്തന്‍കുന്ന്, സുല്‍ത്താന്‍ ബത്തേരി). കണ്ണൂര്‍: കെ.വി. രവീന്ദ്രന്‍, യു.പി.എസ്.ടി (എട്ടുകുടുക്ക എ.യു.പി.സ്‌കൂള്‍, എട്ടുകുടുക്ക കരുവള്ളൂര്‍ പി.ഒ).

കാസര്‍കോഡ്: നിര്‍മ്മല്‍ കുമാര്‍ എന്‍, പി.ഡി. ടീച്ചര്‍ (ജി.ജെ ബി.എസ്. പിലാന്‍ക്കട്ട പെര്‍ടാല) എന്നിവരും സെക്കന്‍ഡറി തലത്തില്‍ തിരുവനന്തപുരം: സജീവ്.കെ.കെ, ഹെഡ്മാസ്റ്റര്‍ (ജി.വി.എച്ച്.എസ്.ഞെക്കാട് വടശ്ശേരിക്കോണം പി.ഒ വര്‍ക്കല). കൊല്ലം: സി.രാജേന്ദ്രന്‍, ഡ്രായിംഗ് ടീച്ചര്‍ (എ.വി.ഗവ.എച്ച്.എസ് തഴവ). പത്തനംതിട്ട: തോമസ് മാത്യു, എച്ച്.എസ്.ടി സെന്റ് പോള്‍സ് എസ്.എച്ച്.എസ് നരിയപുരം). ആലപ്പുഴ: രഞ്ജന്‍ ഡി. എച്ച്.എസ്.ടി (എച്ച്.എസ്.എസ്.അറവുകാട്, പുന്നപ്ര).

കോട്ടയം: ഫ്രാന്‍സിസ് കെ.വി, പി.ഇ.ടി (എച്ച്.എസ്.എസ് ഫോര്‍ ദി ഡഫ് അസീസി മൗണ്ട് നീര്‍പ്പാറ). ഇടുക്കി: സിസ്റ്റര്‍ ആനിയമ്മ ജോസഫ്, ഹെഡ്മിസ്ട്രസ്, (ഹോളിക്രോസ് കോണ്‍വെന്റ,് ഇടുക്കി) എറണാകുളം: വിശ്വനാഥന്‍.ഇ, ഹെഡ്മാസ്റ്റര്‍ (വി.എച്ച്.എസ്.എസ് ചാത്തമറ്റം). തൃശൂര്‍: വി.എസ് സെബി, ഹെഡ്മാസ്റ്റര്‍, സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാവറട്ടി). പാലക്കാട്: രാജന്‍.എന്‍. ഹെഡ്മാസ്റ്റര്‍ (ജി.എച്ച്.എസ്.എസ്, കുമാരനെല്ലൂര്‍). മലപ്പുറം: സുരേന്ദ്രന്‍.എ. എച്ച്.എസ്.ടി (ജി.എച്ച്.എസ്.എസ് വാഴക്കാട്).

കോഴിക്കോട്: സുഗുണന്‍.പി.കെ, എച്ച്.എസ്.ടി, എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാത്തങ്ങോട്ടുനട). വയനാട്: ജോസ്.കെ.ഇ, എച്ച്.എസ്.ടി, സി.എം.എസ്.എച്ച്.എസ്.എസ് അരപ്പട്ട മേപ്പടി). കണ്ണൂര്‍: ജീജ ഞണ്ടമ്മാടന്‍, ഹെഡ്മിസ്ട്രസ് (ജി.എച്ച്.എസ്.എസ് മൊറാഴ). കാസര്‍കോട്: ചന്ദ്രശേഖരന്‍ നായര്‍ എം.കെ, ഹെഡ്മാസ്റ്റര്‍ (ജി.എച്ച്.എസ്.എസ്, ചേര്‍ക്കള സെന്‍ട്രല്‍, ചേങ്ങല)

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ തിരുവനന്തപുരം മേഖലയില്‍ ബെന്‍സി കെ.തോമസ്, (പ്രിന്‍സിപ്പാള്‍ സി.എം.എസ്.എച്ച്.എസ്.എസ്, മല്ലപ്പള്ളി, പത്തനംതിട്ട). ഫാ ജോണ്‍ സി.സി, (പ്രിന്‍സിപ്പാള്‍ സെന്റ്‌മേരീസ് എച്ച്.എസ്.എസ്.പട്ടം), എന്‍. രത്‌നകുമാര്‍, (പ്രിന്‍സിപ്പാള്‍, ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്, പട്ടം) എന്നിവരും എറണാകുളം മേഖലയില്‍ എസ്. സുരേഷ് (എച്ച്.എസ്.എസ്.ടി (കൊമേഴ്‌സ്) എസ്.എന്‍.എച്ച്.എസ്.എസ്, അയ്യപ്പന്‍കാവ്)ഉം

കോഴിക്കോട് മേഖലയില്‍ അബ്ദുള്‍ അസീസ് എം, (പ്രിന്‍സിപ്പാള്‍, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), രാജകുമാര്‍.പി, (പ്രിന്‍സിപ്പാള്‍, ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ് കോഴിക്കോട്), സത്യനാഥന്‍ റ്റി.സി, (പ്രിന്‍സിപ്പാള്‍, ജെ.എന്‍.എം.ജി.എച്ച്.എസ്.എസ്, പുതുപ്പണം, വടകര) എന്നിവരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊല്ലം മേഖലയിലെ ജഫീഷ് ജെ. (നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ജിവിഎച്ച്എസ്എസ് കരകുളം), ചെങ്ങന്നൂര്‍ മേഖലയിലെ മുളക്കുഴ ജിവിഎച്ച്എസ് സ്‌കൂള്‍ അധ്യാപകന്‍ റോയി ടി മാത്യു, എറണാകുളം മേഖലയില്‍ പുല്ലേപ്പടി ട്രാവല്‍ ആന്റ് ടൂറിസം ഡി.യു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സിജിമോള്‍ ജേക്കബ്, തൃശൂര്‍ മേഖലയിലെ പുത്തന്‍ചിറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു ഇഎം.,

പയ്യന്നൂര്‍ മേഖലയിലെ കാസര്‍ഗോഡ് കൈക്കോട്ടുകടവ് പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് അധ്യാപകന്‍ അബു സാലി ടി.കെ തുടങ്ങിയവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കൂടാതെ മികച്ച അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ക്കുള്ള അവാര്‍ഡുകള്‍, വിദ്യാരംഗം കലാസാഹിത്യ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. ശിവകുമാര്‍ എംഎല്‍എ., മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പ്രൊഫ. എ. ഫാറൂഖ്, എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ. ലാല്‍, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പിഎസ്. ശ്രീകല, എസ്ഐഇടി ഡയറക്ടര്‍ അബുരാജ് ബി., പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍മാരായ ജെസി ജോസഫ്, ജിമ്മി കെ. ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
Teachers must come forward for the re-creation of the society: Education Minister. Raveendranath
topbanner

More News from this section

Subscribe by Email