Saturday November 17th, 2018 - 10:50:pm
topbanner

നഗ്നചിത്രം കാട്ടി വീട്ടമ്മയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു

NewsDesk
നഗ്നചിത്രം കാട്ടി വീട്ടമ്മയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രം കാട്ടി 10 ലക്ഷം രൂപയും നാലേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. വര്‍ക്കലയിലുള്ള വീട്ടമ്മയാണ് നാലുപേര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്.

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ സംഘടിപ്പിച്ച് 10 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്ത പ്രതികള്‍ എട്ട് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികള്‍ യുവതിയോട് പണം ആവശ്യപ്പെടുന്നതും ഭീഷണിപ്പെടുത്തുന്നതും റിക്കോഡ് ചെയ്ത് സി.ഡി.യിലാക്കി തെളിവായും നല്‍കി. കോടതി നിര്‍ദേശപ്രകാരം പ്രതികള്‍ക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

5000 കോടി ആസ്തിയുള്ള നിഷാമിന് കണ്ണൂര്‍ ജയിലില്‍ കൃഷിപ്പണി

Read more topics: thiruvananthapuram, nude, photo,woman
English summary
thiruvananthapuram Men used nude photo threat to extort money from one woman
topbanner

More News from this section

Subscribe by Email