Tuesday November 20th, 2018 - 4:25:am
topbanner

വെള്ളപൊക്കം : ദയവുചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണം; ഹെലികോപ്റ്ററുകളില്‍ കയറാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

bincy
വെള്ളപൊക്കം : ദയവുചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണം; ഹെലികോപ്റ്ററുകളില്‍ കയറാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം: ദയവു ചെയ്ത് രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണം, രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങന്നൂര്‍ മേഖലയിലെ ചിലര്‍ ഹെലികോപ്റ്ററുകളില്‍ കയറാന്‍ തയ്യാറാകുന്നില്ലെന്ന വിവരം രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എഴുപത് പേര്‍ക്ക് കയറാന്‍ സാധിക്കുന്ന ഹെലികോപ്റ്ററുമായി നാല് ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായതെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച്‌ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

English summary
White spot: Isolated people Stuck in the flood helicopter getting ready chief minister
topbanner

More News from this section

Subscribe by Email