Sunday April 22nd, 2018 - 4:12:am
topbanner

ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് ധനകാര്യ സ്ഥാപനത്തില്‍ കയറി ജീവനക്കാരിയുടെ മാല കവര്‍ന്നു

suvitha
ഹെല്‍മെറ്റ് ധരിച്ചെത്തിയ യുവാവ് ധനകാര്യ സ്ഥാപനത്തില്‍ കയറി ജീവനക്കാരിയുടെ മാല കവര്‍ന്നു

അമ്പലപ്പുഴ: ഹെല്‍മെറ്റ് ധാരിയായ യുവാവ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കയറി ജീവനക്കാരിയെ അക്രമിച്ചു മാല കവര്‍ന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് മണിമന്ദിരത്തില്‍ പ്രദീപിന്റെ ഭാര്യ മിനിയുടെ നാലര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്കുവശം എസ് ബി ഐ യുടെ എതിര്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കയറിയാണ് യുവാവ് മാല കവര്‍ന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ലോക്കറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു.

ഇത് നല്‍കാതിരുന്നപ്പോള്‍ മിനിയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാല യുവാവ് കവരുകയായിരുന്നു. മിനി ഇയാളുടെ പുറകെ ഓടിയെങ്കിലും യുവാവ് ബൈക്കില്‍ രക്ഷപെടുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ബൈക്കിന് പിന്നാലെ പോയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

ഈ സ്ഥാപനത്തിന് എതിര്‍വശത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ ക്യാമറയില്‍ യുവാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ വ്യക്തമല്ലന്ന് ക്യാമറ ദൃശ്യം പരിശോധിച്ച ശേഷം പോലീസ് പറഞ്ഞു. ബൈക്ക് നമ്പരും വ്യക്തമായിട്ടില്ല.

 

English summary
the person who theft the chain

More News from this section

Subscribe by Email