Monday November 19th, 2018 - 2:54:pm
topbanner

സാമ്പത്തിക പ്രതിസന്ധി : തേജസ് പത്രം ഡിസംബര്‍ 31ന് അടച്ചുപൂട്ടും

NewsDesk
സാമ്പത്തിക പ്രതിസന്ധി : തേജസ് പത്രം ഡിസംബര്‍ 31ന് അടച്ചുപൂട്ടും

കോഴിക്കോട് : പോപ്പുലര്‍ഫ്രണ്ട് മുഖപത്രമായ 'തേജസ്' ഡിസംബര്‍ 31ന് അടച്ചുപൂട്ടും. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പത്രം അച്ചടി അവസാനിപ്പിക്കുന്നതെന്ന് എഡിറ്റര്‍ കെ എച്ച്‌ നാസര്‍, മാനേജിങ്ങ് ഡയരക്ടര്‍ കെ ഫായിസ് മുഹമ്മദ്, ഡയരക്ടര്‍ എം ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് സമയബന്ധിതമായി ആനുകൂല്യങ്ങള്‍ നല്‍കും.

ഭീമമായ സാമ്പത്തിക ഭാരം പത്രത്തിന്റെ മുന്നോട്ടുപോകലിന് തടസമായി. അതിനാല്‍ പുതിയ വെബ്‌പോര്‍ട്ടല്‍ തുടങ്ങും. വാരികയായും ആശയപ്രചരണം തുടരുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സര്‍ക്കാര്‍ പരസ്യങ്ങള്‍ കിട്ടാത്ത സാഹചര്യവും പ്രതിസന്ധിക്ക് കാരണമായി.

Read more topics: thejas, news paper, shut down,
English summary
The financial crisis: thejas news paper will shut down
topbanner

More News from this section

Subscribe by Email