Tuesday November 13th, 2018 - 9:36:pm
topbanner

തിയേറ്റര്‍ പ്രതിസന്ധി; പരിഹരിക്കാന്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

Belbin Puthiyedath
തിയേറ്റര്‍ പ്രതിസന്ധി;  പരിഹരിക്കാന്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച തിയേറ്റര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് ചര്‍ച്ച. മന്ത്രി എ.കെ ബാലന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച. തിയേറ്റര്‍ വരുമാനം പങ്കിടുന്നത് സംബന്ധിച്ച് തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും വിതരണക്കാരും തുടരുന്ന തര്‍ക്കം പരിഹാരിക്കാനാണ് ചര്‍ച്ച.

തിയേറ്ററില്‍ നിന്നുള്ള വരുമാനം 5050 ആനുപാതത്തിലാക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിക്കാത്തതോടെ റിലീസ് മുടങ്ങുകയായിരുന്നു. പാലക്കാട് വടക്കാഞ്ചേരിയില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് ചര്‍ച്ച.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്നിവയുടെ ഭാരവാഹികളും ഫിലിംചേംബര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

 

Read more topics: theater, strike, minster, settlement
English summary
theater strike minster call debate today
topbanner

More News from this section

Subscribe by Email