പിലിക്കോട്: തീവണ്ടി തട്ടി കൈ അറ്റുപോയ ആള് സഹായം കിട്ടാതെ ബോധം നഷ്ടപ്പെട്ട നിലയില്‍ റെയില്‍പ്പാളത്തിനുസമീപം കിടന്നത് അരമണിക്കൂര്‍.
കാഞ്ഞങ്ങാട് പുതിയവളപ്പ് സ്വദേശി സുരേശനെ (50) യാണ് ഇടതുകൈ മുറിഞ്ഞുതൂങ്ങിയ നിലയില്‍ ചന്തേര റെയില്‍പാളത്തിനു സമീപം കണ്ടത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ തീവണ്ടിയില്‍നിന്ന് ഇയാള്‍ ചന്തേര ട്രെയിന്‍ ഹാള്‍ട്ടില്‍ ഇറങ്ങിയതാണെന്ന് പറയുന്നു.
കണ്ണൂര്‍ ഭാഗത്തേക്കുള്ള ഏറനാട് എക്സ്പ്രസ് തട്ടിയാണ് കൈയറ്റത്. റെയില്‍പാളത്തിനു സമീപം കിടന്നിരുന്ന ഇയാളെ അരമണിക്കൂര്‍ നേരം ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ചന്തേര പോലീസ് പറഞ്ഞു. പോലീസെത്തി തൃക്കരിപ്പൂരിലെ അഗ്നിരക്ഷാസേനയുടെ സഹായം തേടിയശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
ഫോട്ടോ സഹിതം പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഇത് ദുബായില്‍നിന്ന് ശ്രദ്ധയില്‍പ്പെട്ടയാള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം നല്‍കുകയായിരുന്നു. പിന്നീടാണ് പോലീസിന് ആളെ തിരിച്ചറിയാനായ