Tuesday September 18th, 2018 - 9:36:pm
topbanner
Breaking News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ വിവാഹശേഷം ഭര്‍ത്താവിന് അയച്ചുനല്‍കിയ പ്രതി അറസ്റ്റില്‍

suji
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ വിവാഹശേഷം ഭര്‍ത്താവിന് അയച്ചുനല്‍കിയ പ്രതി അറസ്റ്റില്‍

അഞ്ച് വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ വിവാഹശേഷം ഭര്‍ത്താവിന് അയച്ചുനല്‍കിയ പ്രതി പിടിയില്‍. ബെംഗളൂരുവിലെ ജാകിര്‍ ഖാന്‍ മൊഹല്ലയില്‍ താമസിക്കുന്ന 25-കാരന്‍ ആരിഫാണ് പിടിയിലായത്. തന്റെ രണ്ട് കൂട്ടാളികള്‍ക്കൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കിയത്.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ കൂട്ടാളികള്‍ പകര്‍ത്തിയിരുന്നു. പീഡനവിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചെങ്കിലും മതമേലധ്യക്ഷന്‍മാര്‍ ഇടപെട്ട് സംഭവം ഒത്തുതീര്‍പ്പാക്കി. പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് ആരിഫിനെ താക്കീത് ചെയ്ത് വിട്ടയച്ചു. 2015-ല്‍ പെണ്‍കുട്ടി വിവാഹം കഴിച്ച് ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു.

ഇതിനിടെ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പക്കലുണ്ടെന്ന് ആരിഫ് അറിയിക്കുകയായിരുന്നു. താനും, കൂട്ടാളികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അറിയിച്ചു. ഇത് വിശ്വസിക്കാന്‍ തയ്യാറാകാതിരുന്ന ഭര്‍ത്താവിന് വീഡിയോ ദൃശ്യങ്ങളും അയച്ചുനല്‍കി. ഇതോടെ ഭര്‍ത്താവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചു.

വിവാഹമോചനം കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടിയെ ആരിഫ് വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങി. തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് യുവതി പോലീസിന്റെ സഹായം തേടിയത്. പ്രതിയുടെ കൂട്ടാളികള്‍ ഒളിവിലാണ്.

 

Read more topics: accuse,rape,girl,arrest
English summary
the accused who raped minor girl arrested
topbanner

More News from this section

Subscribe by Email