Saturday December 15th, 2018 - 3:20:am
topbanner

ഹിന്ദു വിശ്വാസത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമം: അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള

fasila
ഹിന്ദു വിശ്വാസത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമം: അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള

ഏറ്റുമാനൂര്‍: ഹിന്ദു വിശ്വാസത്തെ തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ: പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു.

വിശ്വാസികളുടെ വികാരം കോടതിയില്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനഹിതം അറിഞ്ഞ് വേണം ഒരു സര്‍ക്കാര്‍ ഭരിക്കേണ്ടത്. സിപിഎം ജനവിരുദ്ധ പാതയിലാണ്. ജനങ്ങളാണ് യജമാന്മാര്‍ എന്ന് സിപിഎം തിരിച്ചറിയണം. വിശ്വാസികള്‍ വേണ്ടാ എന്ന് പറയുന്ന കാര്യത്തിനാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

ദേവസ്വം ബോര്‍ഡിന് വേണ്ടി വക്കാലത്തെടുക്കാന്‍ പോലും പ്രഗല്ഭരായ അഭിഭാഷകര്‍ തയ്യാറായില്ല. ജനശക്തിക്ക് തിരുത്താന്‍ പറ്റാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പട്ടിത്താനത്ത് നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് രഥയാത്രയെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. സമ്മേളനത്തിന് സ്ത്രീകളടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി.സെന്‍ അദ്ധ്യക്ഷത വഹിച്ചു.

 

English summary
the CPM seeks to destroy the hindu faith: Adv. P. S. Sreedharan Pillai
topbanner

More News from this section

Subscribe by Email