Saturday September 22nd, 2018 - 9:37:am
topbanner

ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു

RA
ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ എസ്.ഐ ഷിജു സി.എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഇതിനായി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. തലയോലപ്പറമ്ബിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ പണം ഇരട്ടിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു.കുളത്തൂപ്പുഴ സ്വദേശി ഫ്രെഡി ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ക്യാമ്ബ് ഡി.ഐ.ജി നിര്‍ദേശം നല്‍കി.

Read more topics: thattippu, case, si suspesion
English summary
thattippu case si suspesion
topbanner

More News from this section

Subscribe by Email