Tuesday December 18th, 2018 - 6:49:pm
topbanner

ആ ചിത്രം ഫോട്ടോഷോപ്പ് അല്ല: ഫോട്ടോഗ്രാഫറുടെ കുറിപ്പ് വൈറലാവുന്നു

fasila
ആ ചിത്രം ഫോട്ടോഷോപ്പ് അല്ല: ഫോട്ടോഗ്രാഫറുടെ കുറിപ്പ് വൈറലാവുന്നു

സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങളില്ലെന്ന് സൂചിപ്പിക്കുന്ന സന്നിധാനത്തെ ചിത്രങ്ങള്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരത്തിൽ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണെന്ന് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോൾ ആ ചിത്രത്തിന്റെയും ചിത്രം പകര്‍ത്തുവാനിടയായ സന്ദര്‍ഭങ്ങളേയും കുറിച്ച്‌ ഫോട്ടോഗ്രാഫറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പന്‍മാര്‍ക്കിടയില്‍ കാട്ടുപന്നികള്‍ നില്‍ക്കുന്ന ദൃശ്യമാണ് മാധ്യമം നല്‍കിയത്. എന്നാല്‍ ഇത് ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചെടുത്തതാണെന്നായിരുന്നു നവമാധ്യമങ്ങളിലെ വിമര്‍ശകര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ യഥാര്‍ത്ഥ ചിത്രങ്ങളടക്കമുള്ള ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറായ അനീഷ് അയിലം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നതിങ്ങനെയാണ്.

അനീഷ് അയിലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

സുഹൃത്തുക്കളെ.

ചിലര്‍ ഇന്നത്തെ (2/11/2018) ജന്മഭൂമി പത്രത്തിലെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച, വൃത്തിഹീനമായ സ്ഥലത്ത് ഉറങ്ങുന്ന അയ്യപ്പഭക്തര്‍ക്കിടയില്‍ കാട്ടുപന്നിക്കൂട്ടം നില്‍കുന്ന ചിത്രം ഫോട്ടോഷോപ് ആണ് എന്ന പറഞ്ഞ് വ്യാജപ്രപചരണം നടത്തുന്നുണ്ട്. ആ ചിത്രം ഞാന്‍ എടുത്തതാണ്. അതിനൊപ്പം എടുത്ത ശേഷിക്കുന്ന ചിത്രങ്ങളും ഇവിടെ പോസ്റ്റിടുന്നു. മാത്രമല്ല അതിന്റെ ഒര്‍ജിനല്‍ ചിത്രവും. രാത്രി മൂന്നുമണിക്ക് നിക്കോണ്‍ ഡി3200യില്‍ സാധാരണ ഫ്ലാഷ് ഉപയോഗിച്ച എടുത്ത ചിത്രമാണിത്. ആ ചിത്രം എടുക്കുമ്ബോള്‍ ഫ്ളാഷ് വീണിരുന്നില്ല. ആ ചിത്രവും ഇവിടെ ചേര്‍ക്കുന്നു. ജന്മഭൂമിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളും ചിലരെയൊക്കെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടാകാം. അത് തീര്‍ക്കേണ്ടത് ഇങ്ങനെ അല്ല. ചിരിക്കുന്ന കുട്ടികളുടെ പടം മാത്രം പ്രസിദ്ധീകതരിക്കുന്നവര്‍ക്ക് ഇത് സഹിക്കാനുമാകില്ല. അതുകൊണ്ടു മാത്രം. ഈ പോസ്ററ്റിടുന്നു.

(തീരെ സഹിക്കാന്‍ വയ്യാത്ത സൈബര്‍...വര്‍ക്ക് എന്നെ നേരിട്ടുവിളിക്കാവുന്നതാണ്)

അനീഷ് അയിലം

English summary
that picture is not photoshop: photographer facebook post viral
topbanner

More News from this section

Subscribe by Email