Sunday November 18th, 2018 - 1:36:pm
topbanner

ശബരിമല നട അടയ്ക്കാന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് കണ്ഠരര് രാജീവര്

JB
ശബരിമല നട അടയ്ക്കാന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് കണ്ഠരര് രാജീവര്

തിരുവനന്തപുരം : ആചാരലംഘനമുണ്ടായാല്‍ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ല എന്ന് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തന്ത്രി അഭിപ്രായം തേടിയതായി നേരത്തെ പി.എസ്.ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആവശ്യപ്പെട്ടത്.

പി.എസ്.ശ്രീധരന്‍പിള്ള വെളിപ്പെടുത്തല്‍ തന്ത്രി എഴുതി നല്‍കിയ വിശദീകരണത്തിലാണ് നിഷേധിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടയ്ക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് തന്ത്രി തന്നോട് നിയമോപദേശം തേടിയെന്ന ശ്രീധരന്‍ പിള്ളയുടെ വാദം. കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കവെയാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.

തന്റെ നിര്‍ദേശപ്രകാരമാണു നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതു രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണു ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെട്ടത്.

അതേ സമയം മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്. ശബരിമലയിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാക്കി. തീര്‍ത്ഥാടകര്‍ അവരുടെ സ്വന്തം സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വേണം പാസ് വാങ്ങുവാന്‍. പൊലീസിന്റെ പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിങ് അനുവദിക്കില്ല. പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലെ പാര്‍ക്കിങ് പൂര്‍ണമായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു.

 

 

 

English summary
thanthri kandarare rajeevare aganist sreedharan pillai
topbanner

More News from this section

Subscribe by Email