Wednesday November 21st, 2018 - 4:13:am
topbanner

വെള്ളാപ്പള്ളിക്ക് സഹായം; രാജന്‍ ബാബുവിനെതിരെ യുഡിഎഫ് നടപടിയുണ്ടായേക്കും

NewsDesk
വെള്ളാപ്പള്ളിക്ക് സഹായം; രാജന്‍ ബാബുവിനെതിരെ യുഡിഎഫ് നടപടിയുണ്ടായേക്കും

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുവേണ്ടി സഹായം ചെയ്തുകൊടുക്കുന്ന ജെഎസ്എസ് സംസ്ഥാന സമിതി അംഗമായ രാജന്‍ബാബുവിനെതിരെ യുഡിഎഫില്‍ പ്രതിഷേധം.

യുഡിഎഫിന്റെ ഭാഗമായിരിക്കുകയും സംഘ്പരിവാറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളിക്ക് സഹായം ചെയ്യുകയും ചെയ്യുന്ന രാജന്‍ ബാബുവിനെതിരെ നടപടി വേണമെന്ന് യുഡിഎഫിലെ പ്രമുഖ കക്ഷികള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശനു വേണ്ടി കോടതിയില്‍ ഹാജരായ രാജന്‍ ബാബുവിന്റെ നടപടിയെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും രംഗത്തെത്തിയിട്ടുണ്ട്.

രാജന്‍ ബാബുവിന്റെ നടപടി തീര്‍ത്തും തെറ്റാണെന്ന് തങ്കച്ചന്‍ പറഞ്ഞു. കക്ഷി നേതാക്കളുമായി ആലോചിച്ചശേഷം രാജന്‍ ബാബുവിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പി.പി. തങ്കച്ചന്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും കഴിഞ്ഞദിവസം രാജന്‍ ബാബുവിനെ വിമര്‍ശിച്ചിരുന്നു.

Read more topics: Thankachan, Rajan Babu
English summary
Thankachan turns against Rajan Babu
topbanner

More News from this section

Subscribe by Email