Saturday September 22nd, 2018 - 10:34:pm
topbanner

നാല് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

akhila
നാല് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: നാല് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന കേസില്‍ മദ്രസാധ്യാപകന്‍ മാണിയൂര്‍ ചെക്കിക്കുളം 'സാജിദാ'സില്‍ പി.പി.ഹര്‍ഷാദിനെ(33) പോലീസ് അറസ്റ്റുചെയ്തു. പതിമ്മൂന്ന് വയസ്സ് പ്രായമുള്ള നാലു വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്.

ഇയാളുടെ പേരില്‍ പോലീസ് നാല് കേസുകളെടുത്തു. തനിച്ച് മദ്രസയില്‍ നേരത്തേയെത്തുന്ന വിദ്യാര്‍ഥിനികളുടെ ശരീരത്തില്‍ തൊട്ട് അപമാനിച്ചുവെന്നാണ് കേസ്. വിദ്യാര്‍ഥിനികളില്‍നിന്ന് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളില്‍വെച്ചുള്ള സംഭാഷണത്തില്‍ പെണ്‍കുട്ടികള്‍ ഇക്കാര്യം സഹപാഠികളോട് പങ്കുവെക്കുകയായിരുന്നു.

ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഇവര്‍ ഹര്‍ഷാദിന്റെ പീഡനത്തിനിരയായി. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് കേസ്. വിദ്യാര്‍ഥിനികളില്‍നിന്നു പോലീസ് ബുധനാഴ്ച മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പ്രതിയെ അറസ്റ്റുചെയ്തു.

Read more topics: rape case, kerala
English summary
thalipparampu rape case
topbanner

More News from this section

Subscribe by Email