Wednesday November 21st, 2018 - 7:51:pm
topbanner

തലയോലപ്പറമ്പ് ദൃശ്യം മോഡല്‍ കൊലപാതകം; കെട്ടിടത്തിന്റെ അടിയില്‍ നിന്നും എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തി

NewsDesk
തലയോലപ്പറമ്പ് ദൃശ്യം മോഡല്‍ കൊലപാതകം; കെട്ടിടത്തിന്റെ അടിയില്‍ നിന്നും എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തി

തലയോലപ്പറമ്പ്: തലയോലപറമ്പ് മാത്യു കൊലക്കേസില്‍ പോലീസ് പരിശോധന വിജയത്തിലേക്കെന്ന് സൂചന. കെട്ടിടത്തിന്റെ അടിയില്‍ നടത്തിയ പരിശോധനയില്‍ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തി.

ഇത് കൊല്ലപ്പെട്ട മാത്യുവിന്റെത് തന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. മാത്യുവിനെ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന ടി.വി. പുരം ചെട്ടിയാംവീട്ടില് അനീഷുമായാണ് (38) പൊലീസ് തെളിവെടുപ്പ് നടത്തിയത്.

ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമെ കൊല്ലപ്പെട്ട മാത്യുവിന്റെതാണോ ശരീരാവശിഷ്ടങ്ങളെന്ന് സ്ഥരീകരിക്കാന്‍ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

തലയോലപ്പറമ്പില് പണമിടപാടുകള് നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് മാത്യുവിന് 44 വയസ്സായിരുന്നു. അനീഷിന്റെ പിതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്യുവിന്റെ മകള്‍ നൈസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അനീഷുമായെത്തി പൊലീസ് ഇന്നലെ പരിശോധന നടത്തിയത്.

അതേസമയം, കൊല്ലപ്പെട്ട മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും അനീഷിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.

 

English summary
thalayolaparambu murder; police found skeleton
topbanner

More News from this section

Subscribe by Email