Wednesday November 21st, 2018 - 1:30:am
topbanner

തലയോലപ്പറമ്പ് കൊലപാതകത്തില്‍ വഴിത്തിരിവ്; മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി

NewsDesk
തലയോലപ്പറമ്പ് കൊലപാതകത്തില്‍ വഴിത്തിരിവ്; മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി

തലയോലപ്പറമ്പ: എട്ടുവര്‍ഷം വര്‍ഷം മുന്‍പ് കാണാതായ തലയോലപ്പറമ്പിലെ മാത്യുവിന്റെതെന്ന് സംശയിക്കുന്ന അസ്ഥികള്‍ പോലീസ് കണ്ടെടുത്തു. മരിച്ച മാത്യുവിന്റെ വാച്ചും കണ്ടെത്തി.

പ്രതിയെന്നു സംശയിക്കുന്ന അനീഷിന്റെ മൊഴിയെ തുടര്‍ന്നാണ് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ തറ തുരന്ന് പരിശോധിച്ചത്. എന്നാല്‍, തെളിവുകളൊന്നും ലഭിച്ചില്ലിരുന്നില്ല.

കെട്ടിടത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്ത് പരിശോധിക്കവെ തിങ്കളാഴ്ച രാവിലെയാണ് അസ്ഥി കണ്ടെത്തിയത്. അസ്ഥിക്കഷണം മരിച്ച മാത്യുവിന്റെതാണെന്നു സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തും.

മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ നിര്‍ണായക തെളിവാണ് ലഭിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.

പണമിടപാടുകാരന്‍ ആയിരുന്ന കാലായില്‍ മാത്യുവിനെ 2008 ല്‍ അനീഷ് എന്ന യുവാവ് കൊലപ്പെടുത്തിയെന്നാണ് അടുത്തിടെ വ്യക്തമായത്. അനീഷിന്റെ സുഹൃത്ത് പിതാവിന് അയച്ച കത്തില്‍നിന്നാണ് മാത്യുവിന്റെ മരണം കൊലപാതകം ആയിരുന്നുവെന്ന വിവരം പുറംലോകം അറിഞ്ഞത്.

മാത്യുവിന്റെ മകളെ അനീഷിന്റെ പിതാവ് ഫോണില്‍വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മകള്‍ പോലീസിന് പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ മാത്യുവിന്റെ മൃതദേഹം മറവ് ചെയ്തുവെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.

English summary
Thalayolaparambu murder: Police dig out bones
topbanner

More News from this section

Subscribe by Email