Thursday November 15th, 2018 - 12:04:pm
topbanner

തലയോലപ്പറമ്പ് കൊലപാതകം ദൃശ്യത്തിലെ ക്ലൈമാക് പോലെ; നിലം കുഴിച്ച് പരിശോധന തുടങ്ങി

NewsDesk
തലയോലപ്പറമ്പ് കൊലപാതകം ദൃശ്യത്തിലെ ക്ലൈമാക് പോലെ; നിലം കുഴിച്ച് പരിശോധന തുടങ്ങി

തലയോലപ്പറമ്പ്: എട്ടു വര്‍ഷം മുമ്പ് കാണാതായ കാലായില്‍ കെ.വി. മാത്യുവിന്റെ (44) ശരീരാവശിഷ്ടങ്ങള്‍ക്കായി പോലീസ് കെട്ടിടത്തിന്റെ നിലം കുഴിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് 44 വയസ്സായിരുന്നു.മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം ചെട്ടിയാംവീട്ടില്‍ അനീഷുമായി (38) പൊലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങള്‍ ഒന്നും കണ്ടത്തൊനായില്ല.

അനീഷിന്റെ അച്ഛനാണ് കൊലപാതകവിവരം മാത്യുവിന്റെ മകളോടു പറയുന്നത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. പത്തുദിവസമായി നടന്ന നീക്കത്തിനൊടുവില്‍ പോലീസ് തന്ത്രപരമായി അനീഷിനെ കസ്റ്റഡിയിലെടുത്തു.

അനീഷ് കുറ്റമേറ്റുപറഞ്ഞു. കാണാതായ ദിവസം രാത്രി പത്തുമണിവരെ മാത്യു അനീഷിനൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. ശേഷം ആശുപത്രിക്കവലയ്ക്കു സമീപം അനീഷിന്റെ പ്രിന്റിങ് സ്ഥാപനത്തിലെത്തുകയും അവിടെവെച്ച് മാത്യുവിനെ കൊലപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍.

മൃതദേഹം കടയുടെ പിന്നില്‍ കുഴിച്ചിട്ടതായാണ് അനീഷ് പോലീസിനോടു പറഞ്ഞത്. പ്രതി കുറ്റസമ്മതം നടത്തുകയും സാഹചര്യത്തെളിവുകള്‍ ഒത്തുവന്നതിനെയും തുടര്‍ന്ന് പോലീസ്, മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലം പരിശോധിക്കുവാന്‍ തീരുമാനിച്ചു.

മാത്യുവിന്റെ മൃതദേഹം മറവുചെയ്തു എന്ന് പ്രതി മൊഴി നല്‍കിയ തലയോലപ്പറമ്പ് പള്ളിക്കവലക്ക് സമീപമുള്ള വടക്കേ കൊല്ലപറമ്പില്‍ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കുഴിച്ചാണ് പരിശോധന നടത്തിയത്.

കെട്ടിടത്തിന്റെ നടുഭാഗത്തെ മുറിയാണ് കുഴിക്കുന്നത്. ബുധനാഴ്ച രാവിലെ എട്ടരമുതല്‍ വൈകീട്ട് ഏഴുവരെ തറ ഏഴര അടി താഴ്ചയില്‍ തുരന്നിട്ടും തെളിവൊന്നും ലഭിച്ചില്ല.

പ്രതി പറഞ്ഞ സ്ഥലം ആദ്യം മെഷീന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ചതിനുശേഷം ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് താഴ്ത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ പരിസരം താഴ്ന്നതായിരുന്നെങ്കില്‍ പുതിയ കെട്ടിടം പണിയുന്ന സമയത്ത് ഇത് മണ്ണിട്ടുയര്‍ത്തിയിരുന്നു.

അക്കാലത്ത് കുഴിയുടെ ആഴം നാല് അടി ആയിരുന്നെങ്കില്‍ ഒമ്പത് അടി താഴ്ത്തിയിട്ടുപോലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ല. പിന്നീട് അനീഷ് ചൂണ്ടിക്കാട്ടിയ സ്ഥലം പൊലീസ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു താഴ്ത്തിയും പരിശോധന നടത്തി.

പ്രതിയായ അനീഷും മാത്യുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനീഷിന്റെ മൊഴി. മാത്യുവില്‍നിന്ന് അനീഷ് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു കൊടുക്കാതെ വന്നതോടെ വലിയ തുകയായി. ഇതോടെ മാത്യു അനീഷിന്റെ സ്ഥലവും വീടും എഴുതിവാങ്ങി. ഇതിന്റെ പകയും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനീഷിന്റെ മൊഴി.

ശരീരാവശിഷ്ടങ്ങള്‍ക്കായി പോലീസ് വ്യാഴാഴ്ചയും പരിശോധന തുടരും തെളിവുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പ്രതിക്കെതിരായ കുറ്റം തെളിയിക്കാനാകില്ല. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തില്‍ സമാന രീതിയില്‍ മൃതദേഹം പോലീസ് സ്‌റ്റേഷനുള്ളില്‍ കുഴിച്ചിടുന്നതാണ് കൈമാക്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത്.

English summary
thalayolaparambu drishyam model murder
topbanner

More News from this section

Subscribe by Email