Saturday November 17th, 2018 - 3:55:am
topbanner

തിരുവനന്തപുരത്തേക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

NewsDesk
തിരുവനന്തപുരത്തേക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടു; 11 മരണം

തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് 11 പേര്‍ മരിച്ചു. അമിത വേഗതയിലെത്തിയ ബസ് വെളുപ്പിനെ ആറുമണിയോടെ നാഗര്‍കോവില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറ എന്ന സ്ഥലത്ത് വച്ച് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായിരിക്കുന്നത്.

22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്. വേളാങ്കണ്ണി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. 38 പേര്‍ ബസില്‍ ഉണ്ടായിരുന്നു.

 രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ആറ് പുരുഷന്‍മാരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശാരിപ്പള്ളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. വലിയതുറ സ്വദേശികളായ രണ്ട്് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴു പേരും അപകടത്തില്‍പ്പെട്ടതായി സൂചനയുണ്ട്.

Read more topics: bus, accident, Nagercoil
English summary
ten killed in bus accident near Nagercoil
topbanner

More News from this section

Subscribe by Email