Monday November 19th, 2018 - 4:23:am
topbanner

മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ പീഡനം; വാട്‌സ്ആപ്പില്‍ യുവതിയുടെ ചിത്രം പ്രചരിപ്പിച്ച പത്തുപേര്‍ അറസ്റ്റില്‍

NewsDesk
മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ പീഡനം; വാട്‌സ്ആപ്പില്‍ യുവതിയുടെ ചിത്രം പ്രചരിപ്പിച്ച പത്തുപേര്‍ അറസ്റ്റില്‍

കോട്ടയം: മുന്‍ മിസ്റ്റര്‍ ഇന്ത്യ മുരളികുമാറിന്റെ പീഡനത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും, വാട്സ് അപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തില്‍ പത്തു പേര്‍ അറസ്റ്റില്‍.

ചാലുകുന്നു അറുത്തൂട്ടിക്കല്‍ വീട്ടില്‍ തമ്പി മകന്‍ എ.ടി ബിജു, അയ്മനം ചീപ്പുങ്കല്‍ വരംബിനകം ഭാഗത്ത് രാജന്‍ മകന്‍ ഷാമോന്‍ വി രാജന്‍, മുട്ടാര്‍ കൊല്ലമാലില്‍ വീട്ടില്‍ രാജു മകന്‍ രാജേഷ് ആര്‍, പരിപ്പ് തൊള്ളായിരം ഭാഗത്ത് തുംബക്കണ്ടം വീട്ടില്‍ ബാബു മകന്‍ ജിബിന്‍ ബാബു, പരിപ്പ് പുതുവേല്‍ വീട്ടില്‍ ജോണ്‍ മകന്‍ ജോമോന്‍ പി ജോമോന്‍, മള്ളൂശ്ശേരി ബി എസ് എന്‍ എല്‍ ടവറിനു സമീപം കല്ലംപള്ളില്‍ വീട്ടില്‍ ജോണ്‍ മകന്‍ ജിബിന്‍ കെ ജോണ്‍, പരിപ്പ്, പുതുവേല്‍ ജോണി മകന്‍ ജെയ്സണ്‍ ജോണി, മൂലവട്ടം തച്ചു കുന്ന് ഭാഗത്ത് തെക്കേടത്ത് വീട്ടില്‍ ടി. എന്‍ നാരായണന്‍ മകന്‍ സരിത്ത് രാജ് , മൂലവട്ടം ഭാഗത്ത് നന്ദനം വീട്ടില്‍ ഗോപാലന്‍ മകന്‍ അനില്‍കുമാര്‍, പരിപ്പ് വാഴവേല്‍ക്കകം വീട്ടില്‍ സന്തോഷ് ശര്‍മ എന്നിവരെയാണ് ഡിവൈഎസ്പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പീഡനത്തിനു ഇരയായ യുവതിയുടെ ചിത്രം ഇവര്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം പത്രവാര്‍ത്തകള്‍ക്കൊപ്പം വാട്സ്അപ്പിലും, ഫേ്സ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു. യുവതിയെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിക്കുന്നതായി യുവതിയുടെ ബന്ധുക്കള്‍ സെബര്‍ സെല്‍ ഡിവൈഎസ്പിയ്ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് സംഘം ഇതുസംബന്ധിച്ചുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.  

യുവതിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നതു സംബന്ധിച്ച് വാര്‍ത്ത പുറത്തു വിന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം വിവാദമായതും മിസ്റ്റര്‍ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ മുരളികുമാര്‍ അറസ്റ്റിലായതും. കേസില്‍ അറസ്റ്റിലായ മുരളികൂമാര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

യുവതിയടെ പ്രൊഫൈല്‍ കണ്ടെത്തി, ഈ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് ശേഷം ശേഷം മാധ്യമങ്ങളിലും വിവിധ ഓണ്‍ലൈനുകളിലും പ്രസിദ്ധീകരിച്ച വാര്‍ത്ത ഒപ്പം ചേര്‍ത്ത് വാട്സ്അപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. പീഡനത്തിനു ഇരയാക്കപ്പെട്ട യുവതിയുടെയും പെണ്‍കുട്ടിയുടെയും ചിത്രങ്ങളോ, ഇവരെ തിരിച്ചറിയപ്പെടുന്ന വിവരങ്ങളോ പുറത്തു വിടരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് പത്തു പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് സംഘം സംശയിക്കുന്നത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളുടെ സ്മാര്‍ട്ട് ഫോണുകള്‍ പോലിസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരോശോധനയ്ക് അയയ്ക്കും. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നു. കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
ten arrested for Mr India Murali Kumar raping case
topbanner

More News from this section

Subscribe by Email