Wednesday October 24th, 2018 - 6:29:am
topbanner
Breaking News

കടകംപള്ളിയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കുമ്മനം

rajani v
കടകംപള്ളിയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കുമ്മനം

കാഞ്ഞിരപ്പള്ളി: ഗുരുവായൂരില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.വിഷയത്തില്‍ മന്ത്രിയോട് വിശദീകരണം ചോദിക്കുവാനുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കം നാട്ടില്‍ നിലനില്‍ക്കുന്ന ഭരണഘടനാ ദത്തമായ മത സ്വാതന്ത്ര്യത്തിന്റെയും ആരാധന സ്വാതന്ത്ര്യത്തിനും മേലുള്ള കൈയേറ്റമാണെന്ന് കുമ്മനം പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും ക്ഷേത്ര ദര്‍ശനം നടത്തുവാനുള്ള അവകാശ സ്വാതന്ത്ര്യമുണ്ടെന്നും, അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു.ക്രൈസ്തവരും മുസ്ലിംങ്ങളുമായ എത്ര സിപിഎംകാര്‍ അവരവരുടെ മത വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്നു, ഇവര്‍ക്കെതിരെയൊന്നും യാതൊരു നടപടിയും സ്വീകരിക്കാതിരിക്കെ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കടകംപള്ളിയോട് വിശദീകരണം ചോദിക്കുന്നത് ഇരട്ട താപ്പാണന്നും ന്യായീകരിക്കാനാവില്ലെന്നും കുമ്മനം കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു.

 

English summary
temble visit kadakampally kummanam support
topbanner

More News from this section

Subscribe by Email