Saturday September 21st, 2019 - 11:51:pm
topbanner
Breaking News
jeevanam

കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ടെന്ന് ടിക്കാറാം മീണ

JB
കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ടെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് നടക്കുന്നുണ്ടെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അത് പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തച്ചാല്‍ മാത്രമേ അത് കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളന്‍ തന്നെയാണ്. അത് ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Viral News

English summary
teeka meena ram talking about fake vote
topbanner

More News from this section

Subscribe by Email