Tuesday September 18th, 2018 - 11:10:pm
topbanner
Breaking News

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; അധ്യാപികയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി പിടിയില്‍

suji
വിവാഹ വാഗ്ദാനം നല്‍കി പീഡനം ; അധ്യാപികയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി പിടിയില്‍

സ്വകാര്യ സ്‌കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനായ യുവാവ് പിടിയില്‍.കൊട്ടിയം മയ്യനാട് നടുവിലക്കര പുല്ലാം കുഴി അമ്പാടിവീട്ടില്‍ കാവ്യ ലാലിന്റെ മരണത്തില്‍ ഒളിവിലായിരുന്ന യുവാവ് മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപ് (24) ആണ് പോലീസ് പിടിയിലായത് .പ്ലസ് ടു മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു.കാവ്യയുടെ ആത്മഹത്യാ കുറിപ്പ് പരിഗണിച്ചാണ് കേസെടുത്തത്.മകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ആത്മഹത്യയിലേക്ക് നയിച്ചെന്ന കാവ്യയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു.യുവാവ് കാവ്യയെ ഒഴിവാക്കകുയായിരുന്നു.ഇനി എന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് കാവ്യയെ തിരിച്ചയച്ചു.ഇയാളുടെ വീട്ടില്‍ കാവ്യ എത്തിയപ്പോള്‍ മര്‍ദ്ദിച്ച് അസഭ്യം പറഞ്ഞ് പുറത്താക്കുകയും ചെയ്തതായി കാവ്യയുടെ ബന്ധുക്കള്‍ ആരോപിച്ചു.ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

ആഗസ്ത് 24ന് മാമ്മൂട്ടിയില്‍ പാലത്തിന് സമീപം ട്രെയ്ന്‍ തട്ടിന്‍ മരിച്ച നിലയില്‍ കാവ്യയെ കണ്ടെത്തിയത്.കുറ്റാരോപിതനായതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

 

Read more topics: teacher ,suicide,arrest
English summary
teacher death lover arrested
topbanner

More News from this section

Subscribe by Email