Sunday February 17th, 2019 - 1:30:pm
topbanner

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി ചൂഷണം ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

suji
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി ചൂഷണം ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. എടപ്പറ്റ ഗവ എല്‍പി സ്‌കൂളിലെ അറബി, കായിക അധ്യാപകനും എടയാറ്റൂര്‍ സ്വദേശിയുമായ ആല്‍പ്പറ്റ അബ്ദുസലാം (48) ആണ് അറസ്റ്റിലായത്.

ചൈല്‍ഡ് ലൈന്‍ നമ്പറില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി നടത്തിയ തെളിവെടുപ്പിലാണ് സംഭവം പുറത്തറിഞ്ഞത്. ഏഴോളം വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി എത്തിയത്. സംഭവത്തിന്റെ സത്യം ബോധ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പ്രഥമാധ്യാപിക മേലാറ്റൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്‌സോ നിയമ പ്രകാരമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുന്നത് .

Viral News

English summary
teacher arrested in sexually exploited case
topbanner

More News from this section

Subscribe by Email