ചെന്നൈ: തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന നടനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചെന്നൈ എംഐഒടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഇത് നിഷേധിച്ച് ഡിഎംഡികെ വൃത്തങ്ങള്‍ രംഗത്തെത്തി. ചെറിയ ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്നാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റുള്ള അഭ്യുഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.