Friday December 14th, 2018 - 8:49:am
topbanner

തളിപ്പറമ്പില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്നു സംശയിക്കുന്നതായി പൊലിസ്

NewsDesk
തളിപ്പറമ്പില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു: സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്നു സംശയിക്കുന്നതായി പൊലിസ്

തളിപ്പറമ്പ്: ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തളിപറമ്പ് പോലീസ് പരിധിയില്‍ കുപ്പം ചാലത്തൂര്‍ മുക്കോണം എന്ന സ്ഥലത്ത് വെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പെരുവടി നിതീഷ് (28)നെയാണ് അതുവഴി 3 ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്ന മുതുകുട സ്വദേശികളായ ചെറുപ്പക്കാര്‍ വാക്ക് തര്‍ക്കത്തിനിടെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.

വറിന്റെ വശത്തും പുറത്തുമായി 2 കുത്തുകളേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച നിതീഷിനെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി.

വിവരമറിഞ്ഞ് തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്‍, അഡീ.എസ് ഐ കെ.കെ.പ്രശോഭ്, പഴയങ്ങാടി എസ് ഐ ബിനു മോഹന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: taliparamba, vettettu,
English summary
taliparamba youvavinu vettettu
topbanner

More News from this section

Subscribe by Email