topbanner
Tuesday November 21st, 2017 - 2:39:am
topbanner
Breaking News

തളിപ്പറമ്പ്; വീട്ടമ്മയ്ക്ക് സൗജന്യ മതഗ്രന്ഥമയച്ച വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു

NewsDesk
തളിപ്പറമ്പ്; വീട്ടമ്മയ്ക്ക് സൗജന്യ മതഗ്രന്ഥമയച്ച വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു

തളിപ്പറമ്പ്: ഇസ്ലാമിക് മത ഗ്രന്ഥങ്ങള്‍ സൗജന്യമായി അയച്ചുകൊടുക്കുന്നതിന് വേണ്ടിയുള്ള സിഐഎംഎസ്(കണ്‍വെയിങ്ങ് ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി) വെബ്സൈറ്റ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് വിഭാഗം നിരോധിച്ചു.

ഇന്നലെ രാത്രി മുതല്‍ തന്നെ ഈ സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്. സിഐഎംഎസിന്റെ ഫെയിസ് ബുക്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മറ്റ് സൈറ്റുകള്‍ സജീവമാണെങ്കിലും ഇവയും കര്‍ശന നിരീക്ഷണത്തിലാണ്.

തളിപ്പറമ്പിലെ വീട്ടമ്മക്ക് ഈജിപ്തില്‍ നിന്നും ആവശ്യപ്പെടാതെ മതഗ്രന്ഥങ്ങള്‍ തപാല്‍ വഴി അയച്ചുകിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളാണ് പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കാരണമായത്. ഇക്കാര്യം കേരള ഓണ്‍ലൈന്‍ ന്യൂസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

78 ലോകഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സൊസൈറ്റി ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകളിലും പുസ്തകങ്ങല്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വെബ്സൈറ്റില്‍ കാണുന്നു. മലയാളത്തിലും പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും മലബാര്‍ എന്നെഴുതി ബ്രാക്കറ്റിലാണ് മലയാളം എന്ന് കൊടുത്തിരിക്കുന്നത്. മലബാര്‍ മേഖലയിലുള്ളവരും ഇതുമായി ബന്ധപ്പെടുന്നുണ്ടെന്നതിന് തെളിവായിട്ടാണ് ഇതിന്റെ സൂചന.

മൊബൈല്‍ ഫോണ്‍ കണക്ഷന് വേണ്ടി നല്‍കുന്ന അഡ്രസ് പ്രൂഫില്‍ നിന്നാണ് സ്ത്രീകളുടെ വിവരങ്ങള്‍ കൂടുതലായും ശേഖരിക്കുന്നതെന്നാണ് വിവരം. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങി പല കാര്യങ്ങളും വിലയിരുത്തിയ ശേഷമാണ്രേത വിലാസം വെബ്സൈറ്റിലേക്ക് നല്‍കുന്നത്. അപേക്ഷയോടൊപ്പം നല്‍കുന്ന ഫോട്ടോകളും ഈ ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നുണ്ടത്രേ.

സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കണക്ഷന്‍ ലഭിക്കുന്നതിന് നല്‍കുന്ന ഫോട്ടോകളും ആധാര്‍ വിവരങ്ങളും പല തരത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് വിവരങ്ങള്‍.

സ്വകാര്യ മെഡിക്കല്‍-എഞ്ചിനീയറിംഗ്-മറ്റ് പ്രഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ അയച്ചുകിട്ടിയിട്ടുണ്ടെങ്കിലും പലരും ഇത് നശിപ്പിച്ചുകളയുകയായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

മിക്കവരും പുസ്തകം മറിച്ചുനോക്കാന്‍ പോലും തയ്യാറായിട്ടില്ലത്രേ. അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളും കൂട്ടി വായിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ തന്നെ കാണണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നതങ്ങളിലേക്ക് നല്‍കിയ റിപ്പോര്‍ട്ടുകളെന്നാണ് സൂചന.

English summary
taliparamba woman received islam books from egypt
topbanner topbanner

More News from this section

Subscribe by Email