Friday April 20th, 2018 - 11:54:pm
topbanner

കണ്ണൂർ: ആശുപത്രിയിൽ വീട്ടമ്മ സ്വയം കഴുത്തറുത്ത് മരിച്ചനിലയിൽ

NewsDesk
കണ്ണൂർ: ആശുപത്രിയിൽ വീട്ടമ്മ സ്വയം കഴുത്തറുത്ത് മരിച്ചനിലയിൽ

തളിപ്പറമ്പ്: ടൈഫോയിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ ആശുപത്രിയിലെ കുളിമുറിയില്‍ സ്വയം കഴുത്തറുത്ത് മരിച്ചു. കുറ്റ്യേരിയിലെ പുഴക്കര വീട്ടില്‍ തങ്കമണി (46) ആണ് ആത്മഹത്യ ചെയ്തത്.

ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ഏഴിനാണ് പനി ബാധിച്ച നിലയില്‍ ഇവരെ അഡ്മിറ്റ് ചെയ്തത്. ഇന്നലെ നടത്തിയ പരിശോധനയില്‍ ടൈഫോയിഡ് ബാധയാണെന്ന് വ്യക്തമായിരുന്നു.

തങ്കമണിയുടെ മൂത്ത സഹോദരി സരോജിനിയാണ് കൂടെയുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ടേമുക്കാലിന് കുളിമുറിയിലേക്ക് പോയ തങ്കമണി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെതുടര്‍ന്ന് സരോജിനി ബഹളം വെച്ചതിനെതുടര്‍ന്ന് ആശുപത്രി അധികൃതര്‍ എത്തി മുട്ടി വിളിച്ചുവെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് അകത്ത് തങ്കമണിയെ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.

തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തളിപ്പറമ്പ് കെഎസ്്ഇബിയിലെ കരാര്‍ ജീവനക്കാരന്‍ രാമചന്ദ്രന്റെ ഭാര്യയാണ് വെള്ളാവ് സ്വദേശിനിയായ തങ്കമണി. മക്കള്‍: ശരത്, ശ്രുതി. സഹോദരങ്ങള്‍: സരോജിനി, നാരായണന്‍, പ്രീത.

English summary
taliparamba taluk hospital house wife suicide

More News from this section

Subscribe by Email