Monday September 24th, 2018 - 7:24:am
topbanner

തളിപ്പറമ്പ സ്റ്റുഡിയോ തീവെപ്പ്; സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

NewsDesk
തളിപ്പറമ്പ സ്റ്റുഡിയോ തീവെപ്പ്; സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: ഇസ്ലാമിനെയും പര്‍ദ്ദയെയും വിമര്‍ശിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ സ്റ്റുഡിയോ കത്തിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങല്‍ പോലീസ് കണ്ടെടുത്തു. സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ക്യാമറയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

നിരീക്ഷണ ക്യാമറയിലെ പാസ് വേര്‍ഡ് ലഭിക്കാത്തതിനാല്‍ ഇതുവരെയായി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്. മുഖം മറച്ച ഒരാള്‍ കെട്ടിടത്തിലെ മറ്റൊരു ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഷട്ടര്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് താഴെയെത്തിയ ലോഡ്ജിലെ ജീവനക്കാരനെ കമ്പികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ തിരിച്ചുപോയ ശേഷം ഷട്ടര്‍ തുറക്കുകയും തീയിടുകയുമായിരുന്നെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ പേര്‍ അക്രമത്തില്‍ പങ്കെടുത്തിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.

ഡിസംബര്‍ 26ന് രാത്രിയായിരുന്നു പുളിമ്പറമ്പ് സ്വദേശി റഫീഖിന്റെ സ്റ്റുഡിയോയ്ക്ക് അജ്ഞാതര്‍ തീയിട്ടത്. തളിപ്പറമ്പ് എസ്‌ഐ കെ ജി വിനോദിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Read more topics: taliparamba, studio, CCTV
English summary
taliparamba studio attack caught on CCTV
topbanner

More News from this section

Subscribe by Email