Tuesday November 13th, 2018 - 10:32:pm
topbanner

ഹണിട്രാപ്പ്: തളിപ്പറമ്പിൽ പിടിയിലായ മുസ്തഫ വിവാഹ വീരൻ : ഇരുപതിലേറെ സ്ത്രീകളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി പോലീസ്...

NewsDesk
ഹണിട്രാപ്പ്: തളിപ്പറമ്പിൽ പിടിയിലായ മുസ്തഫ വിവാഹ വീരൻ : ഇരുപതിലേറെ സ്ത്രീകളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി പോലീസ്...

തളിപ്പറമ്പ്: ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയെടുക്കുന്നതിന് സ്ത്രീകളെ ഏര്‍പ്പെടുത്തിക്കൊടുത്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയും ഇപ്പോള്‍ ചൊറുക്കള വണ്ണാരപ്പാറയില്‍ താമസക്കാരനുമായ തലയില്ലത്ത് ഹൗസില്‍ ടി.മുസ്തഫ(45) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 വിവാഹങ്ങള്‍ ചെയ്തതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

20-ാം വയസില്‍ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ചായ്യോത്താണ് മുസ്തഫ ആദ്യമായി വിവാഹം ചെയ്തത്. പിന്നീട് പയ്യന്നൂര്‍ വെള്ളൂര്‍, ഉടുമ്പുംതല, പെടേന, വട്ട്യറ, കോയിപ്ര, ഒറ്റപ്പാലം, മുട്ടന്നൂര്‍, മലപ്പുറത്തെ മൊറയൂര്‍, വലിയന്നൂര്‍, അലവില്‍, പടിയൂര്‍ എന്നിവിടങ്ങളില്‍ വിവാഹം ചെയ്ത മുസ്തഫ നിലവില്‍ ചൊറുക്കളയിലാണ് വിവാഹം ചെയ്ത് താമസിക്കുന്നത്.

അവിടെ രണ്ട് കുട്ടികളുമുണ്ട്. മറ്റ് വിവാഹങ്ങളില്‍ അഞ്ച് കുട്ടികളുമുണ്ട്. വിവാഹം ചെയ്ത സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാത്ത സ്ത്രീകളെ മൊഴിചൊല്ലുകയുമാണ് പതിവ്. ഇത് കൂടാതെ ഇരുപതിലേറെ സ്ത്രീകളെ ഇയാള്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു.

പോലീസ് പിടിച്ചെടുത്ത ഇയാളുടെ മൊബൈലിലേക്ക് ഇടതടവില്ലാതെ സ്ത്രീകള്‍ വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. കോഴിക്കോട്ടെ ഒരു കുപ്രസിദ്ധമായ ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ പെണ്‍വാണിഭം നടത്തിവരുന്നതെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവിലാണ് ഇയാള്‍ പെണ്‍വാണിഭം നടത്തിയിരുന്നത്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവിട്ട മുസ്തഫയെ തളിപ്പറമ്പ് ഡിവൈഎസ്പിയുെട ക്രൈംസ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു.

നൂറുണക്കിനാളുകളെ വലയില്‍ വീഴ്ത്തിയ ഇയാള്‍ വിവാഹം കഴിപ്പിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് മുന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഒരാള്‍ രംഗത്തുവന്നിട്ടുണ്ട്. മുസ്തഫയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. ഡിവൈഎസ്പിയുടെ സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശന്‍, അബ്ദുള്‍റൗഫ്, പ്രിയേഷ് എന്നിവരാണ് പ്രതിയെ ചോദ്യം ചെയ്തത്.

Read more topics: taliparamba, sex racket, arrest,
English summary
taliparamba sex racket arrest musthafa
topbanner

More News from this section

Subscribe by Email