Thursday March 21st, 2019 - 7:16:am
topbanner
topbanner

തളിപ്പറമ്പ് ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്‌റ്റേഷന് ഇന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ തറക്കല്ലിടും

NewsDesk
തളിപ്പറമ്പ് ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്‌റ്റേഷന് ഇന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ തറക്കല്ലിടും

തളിപ്പറമ്പ്: തളിപ്പറമ്പ് സബ് ആര്‍ടി ഓഫീസിന് കീഴിലുള്ള ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്‌റ്റേഷന്‍ ആന്റ് ഡ്രൈവിംഗ് ട്രാക്കിന് കാഞ്ഞിരങ്ങാട് ഇന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ തറക്കല്ലിടുമെന്ന് തളിപ്പറമ്പ് ജോ.ആര്‍ടിഒ ഇ.എസ്.ഉണ്ണികൃഷ്ണനും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.എസ്.ശ്രീകുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ ജയിംസ്മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദാലി മുഖ്യാതിഥിയായി പങ്കെടുക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, തഹസില്‍ദാര്‍ എം.മുരളി, സി.ജീജ, ടി.ഷീബ, ജി.രാകേഷ്, എം.മനോഹരന്‍ എന്നിവര്‍ പ്രസംഗിക്കും. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന ടെസ്്റ്റിംഗ് ഗ്രൗണ്ടിന് 1.74 ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ രണ്ടാമത്തേയും സംസ്ഥാനത്തെ ഏഴാമത്തേയും ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്‌റ്റേഷനാണിത്. അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്ന പയ്യന്നൂര്‍ ജോ.ആര്‍ടി ഓഫീസിനായി കോറോം വില്ലേജില്‍ രണ്ടേക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.

കാഞ്ഞിരങ്ങാട് പത്തര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ജര്‍മനിയില്‍ നിന്നുള്ള അത്യന്താധുനിക മെഷീനുകളാണ് സ്ഥാപിക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാര്‍. കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് സെന്റര്‍ പൂര്‍ത്തിയാവുന്നതോടെ ലേണിംഗ് ടെസ്റ്റ്, ലൈസന്‍സ് നല്‍കല്‍ എന്നീ വിഭാഗങ്ങളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും അങ്ങോട്ടേക്ക് മാറ്റും. ടെസ്റ്റ് പാസായി കഴിഞ്ഞ ഉടന്‍തന്നെ കയ്യോടെ ലൈസന്‍സും നല്‍കും. ഓഫീസുകള്‍ക്ക് പുറമെ വിശ്രമകേന്ദ്രം, പൂന്തോട്ടം, കഫ്റ്റീരിയ എന്നിവയും ഇവിടെ ആരംഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തി പെട്ടെന്ന് ആരംഭിക്കേണ്ടതിനാല്‍ 16 മുതല്‍ ഇപ്പോഴത്തെ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നിന്നും റോഡിന് എതിര്‍വശത്തുള്ള മുത്തപ്പന്‍ ക്ഷേത്രത്തിന് പുറകിലെ പുറമ്പോക്ക് ഭൂമിയിലായിരിക്കും ആറ് മാസക്കാലം താല്‍ക്കാലികമായി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുക.

കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്രനിലവാരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാരക്കുണ്ടില്‍ 36.7 ഏക്കര്‍ സ്ഥലവും തെരഞ്ഞെടുത്തിട്ടുണ്ട്. കുവൈത്ത്, ഷാര്‍ജ് ഭരണകൂടങ്ങളുമായി സഹകരിച്ച് ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം ആരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രമായിരിക്കും ഇത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അവിടെ നിന്നുള്ള മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധികള്‍ മാസത്തില്‍ രണ്ട് തവണ ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിച്ചേരും.

Viral News

English summary
taliparamba rto automated vehicle testing station
topbanner

More News from this section

Subscribe by Email