Monday December 17th, 2018 - 8:11:pm
topbanner

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരം പുനര്‍നിര്‍മ്മിക്കുന്നതിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് സുരേഷ്‌ഗോപി.എം.പി

NewsDesk
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരം പുനര്‍നിര്‍മ്മിക്കുന്നതിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് സുരേഷ്‌ഗോപി.എം.പി

തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരം കേന്ദ്രസര്‍ക്കാറിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്നതിന് എല്ലാവിധ സഹായവും ചെയ്യുമെന്ന് രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപി.

ഇന്ന് രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താൈനെത്തിയ അദ്ദേഹം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിക്ക് അദ്ദേഹം ഇത് സംബന്ധിച്ച് ഉറപ്പുനല്‍കി.

രാവിലെ ഏഴരയോടെയാണ് സുരേഷ്‌ഗോപി ക്ഷേത്രത്തിലെത്തിയത്. ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴ് പേരുടെ പേരില്‍ അദ്ദേഹം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പട്ടം-താലി-നെയ്യമൃത് എന്നിവ സമര്‍പ്പിച്ചു.

ബിജെപി നേതാക്കളായ പി.വി.സത്യപ്രകാശന്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട്, എ.പി.ഗംഗാധരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാവിലെ 8.15 ന് സുരേഷ് ഗോപി തിരിച്ചുപോയി.

English summary
taliparamba rajarajeswara temple suresh gopi
topbanner

More News from this section

Subscribe by Email