Monday December 17th, 2018 - 6:39:pm
topbanner

തളിപ്പറമ്പിൽ മരണം മുതലെടുത്തും തട്ടിപ്പ്.......

NewsDesk
തളിപ്പറമ്പിൽ മരണം മുതലെടുത്തും തട്ടിപ്പ്.......

തളിപ്പറമ്പിൽ മരണം മുതലെടുത്തും തട്ടിപ്പ് : വിവാഹ വീട് കേന്ദ്രീകരിച്ച് മോഷണം നടക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും മരണ വീട്ടിലെ ദു:ഖ സാന്ദ്രമായ അന്തരീക്ഷം മുതലെടുത്ത് തട്ടിപ്പ് നടക്കുന്നത് ഇത് ആദ്യം

തളിപ്പറമ്പ്: മരണം മുതലെടുത്തും തട്ടിപ്പ്. വിവാഹ വീട് കേന്ദ്രീകരിച്ച് മോഷണം നടക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും മരണ വീട്ടിലെ ദു:ഖ സാന്ദ്രമായ അന്തരീക്ഷം മുതലെടുത്ത് തട്ടിപ്പ് നടക്കുന്നത് ഇത് ആദ്യം. സംസ്‌കാരച്ചടങ്ങിന് ബന്ധുക്കളും നാട്ടുകാരും ആബുലന്‍സുമായി ശ്മശാനത്തിലേക്ക് പോയി നിമിഷങ്ങള്‍ക്കകമാണ് തട്ടിപ്പ് അരങ്ങേറിയത്. ഇന്ന് രാവിലെ മരണപ്പെട്ട കൂവോട്ടെ കാക്കാമണി മാധവിയുടെ മരണം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.

അടുത്തുള്ള വീട്ടുടമസ്ഥനോട് ആമ്പുലന്‍സിന് കൊടുക്കാനെന്ന് പറഞ്ഞ് രണ്ടായിരം രൂപയുമായിട്ടാണ് സുമുഖനായ കൗമാരക്കാരന്‍ കടന്നുകളഞ്ഞത്. നീലക്കള്ളി ഷര്‍ട്ടും പാന്റ്‌സും ധരിച്ചെത്തിയ ഇയാള്‍ മരിച്ച വീട്ടിലെ ആളുടെ പേര് പറഞ്ഞ് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഏട്ടനുണ്ടോന്ന് ചോദിച്ചാണ് മുറ്റത്തെത്തിയത്. മരിച്ച വീട്ടില്‍ പോയെന്ന് മറുപടി പറഞ്ഞു. 'ആബുലന്‍സിന് കൊടുക്കാന്‍ 2000 രൂപ തരാന്‍ ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞിന് എന്നാണ് ഇയാള്‍ വീട്ടുടമസ്ഥനോട് പറഞ്ഞത്.

സംശയിക്കത്തക്കതായി യാതൊന്നും തോന്നാത്തതിനാല്‍ അടിയന്തിരാവശ്യമെന്ന് കരുതി 2000 രൂപയും കൊടുത്തു. തിരികെ അകത്തേക്ക് പോയി സംശയം തോന്നി മുറ്റത്തേക്കിറങ്ങുമ്പോഴേക്കും വിരുതന്‍ സ്ഥലം വിട്ടിരുന്നു.

തൊട്ടടുത്ത വീട്ടിലും ഇയാള്‍ ഇതേ ആവശ്യവുമായി പണത്തിന് ചോദിച്ചിരുന്നു. പണം തികയാത്തതിനാല്‍ അഞ്ഞൂറ് രൂപയായാലും മതിയെന്ന് പറഞ്ഞത്രെ. മരിച്ച വീട്ടിലും ഇയാളെ സംശയാസ്പദമായ നിലയില്‍ കണ്ടവരുണ്ട്. വഴി ചോദിച്ചാണ് മോഷ്ടാവ് എത്തിയത്. നാട്ടിലെ പരസ്പര വിശ്വാസം മുതലെടുത്ത് നടന്ന ഇത്തരം തട്ടിപ്പ് ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Read more topics: taliparamba, death, house,
English summary
taliparamba maranam muthaleduthum thattipp
topbanner

More News from this section

Subscribe by Email