Tuesday August 21st, 2018 - 4:00:am
topbanner

തളിപ്പറമ്പിൽ സഞ്ചരിക്കുന്ന ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

NewsDesk
തളിപ്പറമ്പിൽ സഞ്ചരിക്കുന്ന ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

തളിപ്പറമ്പ്: സഞ്ചരിക്കുന്ന ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിലേർപ്പെട്ട നാലു പേരെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറും സ്കൂട്ടറും ലാപ്ടോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങളും പണവും പോലീസ് പിടിച്ചെടുത്തു. ഇന്ന് ഉച്ചക്ക് രണ്ടോടെ സംസ്ഥാന പാതയിൽ ആലക്കോട് റോഡിൽ സയ്യിദ് നഗറിൽ വെച്ചാണ് ഇവർ പിടിയിലായത്. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ക്രൈം സ്ക്വാഡിലെ സുരേഷ് കക്കറ, കെ.വി.രമേശൻ, ഷാഡോ ടീമിലെ സുഭാഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

കാസർഗോട്ടെ പ്രമുഖ ലോട്ടറി ഏജൻസിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് കണ്ണൂർ -കാസർഗോഡ് ജില്ലയിലുടനീളം ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തുന്ന സംഘമാണിവരെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിൽ വാഹനത്തിൽ ലോട്ടറി വിൽക്കുന്ന മൂന്ന് സംഘങ്ങൾ കൂടിയുണ്ടെന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായതായി പോലീസ് പറഞ്ഞു.

കാഞ്ഞിരങ്ങാട്ടെ കളപ്പറമ്പിൽ ജയരാജ് (74), തളിപ്പറമ്പ് സി എച്ച് നഗറിലെ പി.കെ.ഹൗസിൽ വി.കെ.സിദ്ദിക്ക് (37) പുളിമ്പറമ്പ് അഫ്റ മഹലിലെ സി.പി.ഹംസക്കുട്ടി (40), തളിപ്പറമ്പ് കാര്യാമ്പലത്തെ നാലരക്കെട്ടിൽ ഉണ്ട ജാഫർ (35) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നര വർഷത്തിലേറെയായി ഇവർ കാസർഗോട്ടെ ലോട്ടറി ഏജന്റിന്റെ സംഘത്തിൽ ചേർന്ന് വാഹനത്തിൽ ഒറ്റ നമ്പർ ലോട്ടറി വ്യാപാരം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. ഇതര സംസ്ഥാനങ്ങളിൽ കൂടി ഇവർ ഒറ്റ നമ്പർ ലോട്ടറി വ്യാപാരം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

Read more topics: taliparmba, lottery, arrest,
English summary
taliparamba lottery gambling team arrested
topbanner

More News from this section

Subscribe by Email