Tuesday October 23rd, 2018 - 5:23:pm
topbanner
Breaking News

തളിപ്പറമ്പ് ഖാദര്‍ വധക്കേസ്: കുറ്റപത്രം ഒരുങ്ങുന്നു: ഭാര്യയും പ്രതിയായേക്കും

NewsDesk
തളിപ്പറമ്പ് ഖാദര്‍ വധക്കേസ്: കുറ്റപത്രം ഒരുങ്ങുന്നു: ഭാര്യയും പ്രതിയായേക്കും

കണ്ണൂർ: തളിപ്പറമ്പ് വായാട് ഖാദര്‍ വധക്കേസില്‍ കുറ്റപത്രം ഒരുങ്ങുന്നു. ബക്കളം പൂതപ്പാറയിലെ മോട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുള്‍ഖാദറിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണത്തിലെ എല്ലാ സാങ്കേതിക മികവോടെയുമാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്നത്.

ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളുടെ പിന്‍ബലമുള്ള തെളിവുകള്‍ അക്കമിട്ടുനിരത്തിയ പഴുതടച്ച കുറ്റപത്രമാണ് പ്രതികള്‍ക്കെതിരെ ഒരുക്കുന്നത്. ജനുവരി 25 നാണ് ബക്കളം പൂതപ്പാറയില്‍നിന്ന് തട്ടികൊണ്ടുപോയ ഖാദറിനെ വായാടുവെച്ച് ഒരു സംഘം മൃഗിയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഈ കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാക്ഷികളെക്കാള്‍ തിരുവനന്തപുരം, ഏറണാകുളം, കണ്ണൂര്‍ പൊലിസ് ഫോറന്‍സിക്ക് ലാബോറട്ടറികള്‍, കൊച്ചിയിലെ പൊലിസ് ടെലി കമ്യൂണിക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാവും.

ഖാദര്‍ മരിച്ചു കിടന്ന സ്ഥലത്തെ മണ്ണ്, കെട്ടാനുപയോഗിച്ച കയര്‍, മര്‍ദ്ദിക്കാനുപയോഗിച്ച വടികള്‍, പ്രതികളുടെയും ഖാദറിന്റെയും രക്തം പുരണ്ടവസ്ത്രം എന്നിവയുടെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളാണ് സാക്ഷികള്‍ കൂറുമാറിയാലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്ന തെളിവുകള്‍. സംസ്ഥാനത്തുതന്നെ ആദ്യമായിട്ടാണ് പൂര്‍ണമായും ശാസ്ത്ര-സാങ്കേതികവിദ്യകളിലൂടെ തെളിയിക്കുന്ന കേസാണ് ഖാദറിന്റെ കൊലപാതകം.

ഖാദര്‍ കൊലപാതകകേസില്‍ വായാട് സ്വദേശികളായ ഏഴുപേരെ സംഭവസമയത്ത് തളിപ്പറമ്പ് സിഐയായ കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തിരുന്നു. കണ്ടച്ചീരകത്ത് കെ.സി. നൗഷാദ്, പണിക്കറകത്ത് ശിഹാബുദീന്‍, ചാണത്തലയന്റകത്ത് സി.ടി. മുഹാസ്, ഇന്റു എന്ന പെരുതിയോട്ട് വളപ്പില്‍ പി.വി. സിറാജ്, മൊട്ടമ്മല്‍ എം. അബ്ദുള്ളക്കുട്ടി, സി.കെ. റാഷിദ് എന്ന തേള്‍ റാഷിദ്, കണ്ടച്ചീരകത്ത് കെ.സി. മനാഫ് എന്നിവരെയാണ് തളിപ്പറമ്പ സിഐ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

ഏഴാം പ്രതിയും എസ്ഐ രാജന്‍- ജില്ലാ പൊലിസ് ചീഫ് ശിവവിക്രം വധശ്രമക്കേസുകളിലെ മുഖ്യപ്രതിയുമായ എം.വി. അബ്ദുള്‍ലത്തീഫ്, കണ്ടച്ചീരകത്ത് കെ.സി. നവാസ് എന്നിവര്‍ വിദേശത്തേക്ക് കടന്നു. ഇതില്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിനാല്‍ യഥാര്‍ത്ഥ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട നവാസ് എന്നിവര്‍ ഏത് എയര്‍പോര്‍ട്ടിലിറങ്ങിയാലും ഉടന്‍ അറസ്റ്റിലാകും. വ്യാജ പാസ്പോര്‍ട്ടില്‍ യുഎഇയിലേക്ക് കടന്ന അബ്ദുള്‍ലത്തീഫിനെ കണ്ടെത്താന്‍ ഇന്റര്‍പോളിനെ ആശ്രയിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഖാദറിന്റെ കൊലപാതകത്തിന് ഒത്താശ ചെയ്ത ഭാര്യ ഷെരീഫയെ പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ട് ഖാദറിന്റെ ഉമ്മ ആയിഷ ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്.

ഖാദറിന്റെ ഭാര്യ വായാട്ടെ ഷെരീഫയും കേസില്‍ പ്രതിയാകുമെന്ന് ഒരുന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ, റിയലയന്‍സ് ജിയോ കമ്പനികളില്‍നിന്ന് ലഭിക്കാനുണ്ട്. ഇത് കൂടി ലഭിക്കുന്നതോടെ കുറ്റപത്രം സമര്‍പ്പിക്കും.

Read more topics: taliparamba, pariyaram, murder,
English summary
taliparamba khader murder case arrest
topbanner

More News from this section

Subscribe by Email