Saturday September 22nd, 2018 - 7:03:am
topbanner

തളിപ്പറമ്പ് ദേശീയപാതയില്‍ വാഹന അപകടം, വടകര സ്വദേശി മരണപ്പെട്ടു: രണ്ടുപേരുടെ നില ഗുരുതരം

NewsDesk
തളിപ്പറമ്പ് ദേശീയപാതയില്‍ വാഹന അപകടം, വടകര സ്വദേശി മരണപ്പെട്ടു: രണ്ടുപേരുടെ നില ഗുരുതരം

കണ്ണൂര്‍: തളിപ്പറമ്പ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ കാറും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി മരണപ്പെട്ടു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെ 7.15 ന് കുറ്റിക്കോല്‍ പാലത്തിന് സമീപത്തായിരുന്നു അപകടം. വടകര തിരുവള്ളൂരിലെ അബ്ദുള്‍റഹ്മാന്‍(60), മകള്‍ പരിയാരം മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംഷീന(24), ഡ്രൈവര്‍ വി.കെ.ഹാരിസ്(25) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഷംഷീനയുടെ നില അതീവ ഗുരുതരമാണ്.taliparamba kuttikkol accident pariyaram mbbs student

പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മകളെ കൊണ്ടുവിടുന്നതിനായി വടകരയില്‍ നിന്നും കെഎല്‍-18-ക്യു 2100 ഹോണ്ടാസിറ്റി കാറില്‍ വരികയായിരുന്നു അബ്ദുറഹ്മാന്‍. മുംബൈയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന എംഎച്ച് 11 എഎല്‍ 3667 ലോറി കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് വീണു. മുന്നില്‍ ഇരുന്ന അബ്ദുറഹ്മാന്‍ കാറിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. രാവിലെ പെയ്തുകൊണ്ടിരുന്ന കനത്ത മഴയില്‍ ലോറി ഡ്രൈവര്‍ക്ക് കാഴ്ച്ച മറഞ്ഞതായിരിക്കാം അപകടകാരണമെന്ന് സംശയിക്കുന്നു. തളിപ്പറമ്പ് എഎസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.taliparamba kuttikkol accident pariyaram mbbs student

താന്‍ സീരിയല്‍ നടിയല്ലെന്ന് പുത്തന്‍കുരിശ് എസ്‌ഐക്കൊപ്പം പിടിയിലായ യുവതി

എസ്‌ഐയുടെ രാത്രി സന്ദര്‍ശനം; പരാതിയുമായി സീരിയല്‍ നടി

കണ്ണൂര്‍: മദ്യപിച്ച് ഔദ്യോഗികവാഹനം ഓടിച്ച എസ്‌ഐയെ നാട്ടുകാര്‍ പിടികൂടി

English summary
taliparamba kannur highway accident death vadakara abdul rahiman
topbanner

More News from this section

Subscribe by Email