Monday August 26th, 2019 - 8:44:am
topbanner
topbanner

തളിപ്പറമ്പ് ഹണിട്രാപ്പ് കേസ്: പ്രതി തലശേരി എന്‍ടിടി എഫ് വിദ്യാര്‍ത്ഥിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പോലീസ് കാമറയും ലാപ്‌ടോപ്പും കണ്ടെത്തി

fasila
തളിപ്പറമ്പ് ഹണിട്രാപ്പ് കേസ്: പ്രതി തലശേരി എന്‍ടിടി എഫ് വിദ്യാര്‍ത്ഥിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പോലീസ് കാമറയും ലാപ്‌ടോപ്പും കണ്ടെത്തി

തളിപ്പറമ്പ്: ഹണിട്രാപ്പ് കേസില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയ കാമറയും സൂക്ഷിച്ച ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തളിപ്പറമ്പ് പോലീസ് കണ്ടെത്തി. തലശേരി എന്‍ടിടിഎഫിലെ വിദ്യാര്‍ത്ഥിയായ കേസിലെ പ്രതി അമല്‍ദേവ് (21) വാടകക്ക് താമസിക്കുന്ന തലശേരി കൊടുവള്ളിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവ കണ്ടെടുത്തത്.

ലാപ്‌ടോപ്പ് പരിശോധിച്ചതില്‍ പരാതിക്കാരുടേത് ഉള്‍പ്പെടെ നിരവധി പേരുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ വീഡിയോ ഉള്ളതായി വ്യക്തമായിട്ടുണ്ട്. അതീവ സമര്‍ത്ഥമായി ഒരുക്കിയ മുറിയില്‍ രഹസ്യമായി സ്ഥാപിച്ച കാമറകളും മൈക്കുകളും ഉപയോഗിച്ച് വിവിധ ആംഗിളുകളില്‍ നിന്നായി വീഡിയോയും ഓഡിയോയും ചിത്രീകരിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ അമല്‍ദേവിനേയും മറ്റൊരുപ്രതി ഇര്‍ഷാദിനേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീഡിയോയും ലാപ്‌ടോപ്പും ഉള്‍പ്പെടെ പിടിച്ചത്.

കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം വാങ്ങിയിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നതില്‍ ഭയമുള്ളതിനാല്‍ മാത്രമാണ് പെണ്‍കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടതില്‍ ആരും പരാതിയുമായി രംഗത്ത് വരാത്തത്. ഉന്നതന്‍മാരെ പെണ്‍കെണിയില്‍ കുടുക്കാനായി കൂട്ടുനിന്ന കാസര്‍ഗോഡ് സ്വദേശിനിയെയും പോലീസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വീഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്.

ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌ക്കരന്‍ (62) എന്നയാള്‍ മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍, കാസര്‍ഗോട്ടെ സമീറ എന്നിവര്‍ക്കുമെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും ആ ഫോട്ടോ കാണിച്ച് 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.

കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന വലിയൊരു ശ്യംഖല തന്നെ പെണ്‍കെണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചുഴലിയിലെ കെ.പി.ഇര്‍ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ്(21) എന്നിവരെയാണ് കഴിഞ്ഞ ആഗസ്ത് 24 ന് തളിപ്പറമ്പ് എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. ചപ്പാരപ്പടവിലെ ബ്ദുള്‍ ജലീല്‍, മന്നയിലെ അലി എന്നിവരെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്ത് ഒരുകോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്.

തളിപ്പറമ്പിലെ പല ഉന്നതന്‍മാരും ഈ സംഘത്തിന്റെ വലയില്‍ കുടുങ്ങിയതിന്റെ തെളിവുകള്‍ ലാപ്‌ടോപ്പില്‍ നിന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരും തന്നെ പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്. ബളാക്ക് മെയില്‍ ചെയ്ത് സമ്പാദിക്കുന്ന പണം വന്‍നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതി. പ്രതികളുടെ കസ്റ്റഡിയില്‍ നിരവധി യുവതികള്‍ ഉണ്ടായിരുന്നുവെന്നും കോഴിക്കോട്ടെ കുപ്രസിദ്ധമായ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നതെന്നും പോലീസ് പറഞ്ഞു.

കോഴിക്കോടുള്ള ചിലരും ഇവരുടെ ഹണട്രാപ്പില്‍ പെട്ടിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം കോഴിക്കോട്ടേക്കും വ്യാപിപ്പിച്ചിരിക്കയാണ്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയി, എസ്ഐ കെ.ദിനേശന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി.രമേശന്‍, സീനിയര്‍ സിപിഒ അബ്ദുള്‍റൗഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Read more topics: taliparamba, honey, trap
English summary
taliparamba honey trap case: police found camera and laptop from accused thalassery student's quarters
topbanner

More News from this section

Subscribe by Email