Friday August 17th, 2018 - 11:59:pm
topbanner

തളിപ്പറമ്പ് വഴി ദേശീയപാതാ വികസനം നടക്കും..?

SNEHA
തളിപ്പറമ്പ് വഴി ദേശീയപാതാ വികസനം നടക്കും..?

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന കീഴാറ്റൂരില്‍ കേന്ദ്ര പരിസ്ഥിതി സംഘം പരിശോധനക്ക് ഏത്തുന്നതോടെ പ്രശ്ന പരിഹാരത്തിന് സാധ്യത തെളിയുന്നു എന്ന തരത്തിലുളള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ബിജെപി സംസ്ഥാന നേതൃത്വവും കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിന് സഹായം നല്‍കുന്ന കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി സംഘം എത്തുന്നത്.

കേന്ദ്ര വനം പരിസ്ഥിതി സംഘം ഇവിടെയത്തി പഠനം നടത്തി സമര്‍പ്പിക്കുന്ന റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീഴാറ്റൂര്‍ വഴിയുളള ബൈപ്പാസ് അലൈന്‍മെന്റ് നിര്‍ത്തി വച്ച് ദേശീയപാതാ അതോറിറ്റി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിക്കുമെന്നാണ് വയല്‍ക്കിളി ക്യാംപിന്റെ പ്രതീക്ഷ. ഇങ്ങനെ വന്നാല്‍ ബദല്‍ നിര്‍ദ്ദേശമെന്ന നിലയില്‍ അവതരിപ്പിച്ച തളിപ്പറമ്പ് ടൗണ്‍ വഴിയുളള അലൈന്‍മെന്റ് നടപ്പിലാക്കാനുളള സാധ്യതയും തെളിഞ്ഞു വരികയാണ്. കൂടുതല്‍ നഷ്ടമില്ലാതെ തളിപ്പറമ്പ് ടൗണ്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ വികസനം സാധ്യമാകുമെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ പിന്തുണക്കാനാണ് സാധ്യത.

വയല്‍ക്കിളി സമരം അവസാനിക്കാനുളള സാധ്യതകള്‍ തെളിയുമ്പോഴും ലോങ് മാര്‍ച്ചിനുളള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ലോങ് മാര്‍ച്ചിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മെയ് 5ന് കണ്ണൂരില്‍ സംസ്ഥാന തലത്തില്‍ യോഗം ചേരും. ഈ യോഗത്തില്‍ സംഘാടക സമിതി രൂപം നല്‍കും. പരിസ്ഥിതി, മനുഷ്യാവകാശ, പൗരാവകാശ സംഘടനകള്‍, ലോംങ്ങ് മാര്‍ച്ച് മുന്നോട്ട് വെക്കുന്ന ആശയങ്ങളോട് യോജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരെ അണിനിരത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. തളിപ്പറമ്പു വഴി ദേശീയ പാതാ വികസനം സാധ്യമാകുമെന്നുളള സി.എം.പി നേതാവ് സി.പി ജോണിന്റെ പഠന റിപ്പോര്‍ട്ടും ഈ അവസരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

English summary
taliparamba high way Development will happen
topbanner

More News from this section

Subscribe by Email