Thursday February 21st, 2019 - 11:46:pm
topbanner

തളിപ്പറമ്പ്: റിമാന്‍ഡിലിരിക്കെ രക്ഷപ്പെട്ട ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ടെത്താന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

fasila
തളിപ്പറമ്പ്: റിമാന്‍ഡിലിരിക്കെ രക്ഷപ്പെട്ട ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ടെത്താന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

തളിപ്പറമ്പ്: റിമാന്‍ഡിലിരിക്കെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കുറുമാത്തൂരിലെ കൊടിയില്‍ റൂബൈസിനെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

സപ്തംബര്‍ നാലിന് രാത്രി 9.50 നാണ് റുബൈസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. പിറ്റേദിവസം തലശേരി കൊടുവള്ളിയിലെത്തിയ പ്രതിയെക്കുറിച്ച് ഇതേവരെ യാതൊരു വിവരവുമില്ല.

പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും പ്രതി ഒളിവില്‍ തന്നെയാണ്. ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, എസ്‌ഐ കെ.ദിനേശന്‍, സീനിയര്‍ സിപിഒമാരായ സുരേഷ് കക്കറ, അബ്ദുല്‍ റൗഫ്, ജാബിര്‍, സ്‌നേഹേഷ് എന്നിവരുള്‍പ്പെട്ടതാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ്.

കേസിലെ മറ്റൊരു പ്രധാന പ്രതിയായ വെള്ളാരംപാറയിലെ മുസ്തഫയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ മുസ്തഫക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്ന മുയ്യം സ്വദേശിയായ യുവാവിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മന്ന സ്വദേശിയായ ഒരു യുവാവും ഹണിട്രാപ്പ് കേസിലെ പ്രധാന കണ്ണിയാണെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലും അയല്‍ ജില്ലയിലും വേരുകളുള്ള വലിയൊരു സെക്‌സ് റാക്കറ്റ് തന്നെ ഹണിട്രാപ്പ് സംഘത്തിന്റെ പിന്നിലുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചുകഴിഞ്ഞതായി സൂചനയുണ്ട്.

Viral News

Read more topics: taliparamba, honey, trap
English summary
taliparamba honey trap case: find the main accused in honey trap case special investigation team constituted under DYSP
topbanner

More News from this section

Subscribe by Email