Monday November 19th, 2018 - 4:59:pm
topbanner

കിടപ്പിലായ രോഗിയെ നടത്തിക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത വ്യാജ വൈദ്യൻ തളിപ്പറമ്പിൽ അറസ്റ്റിൽ

bincy
കിടപ്പിലായ രോഗിയെ നടത്തിക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത വ്യാജ വൈദ്യൻ തളിപ്പറമ്പിൽ അറസ്റ്റിൽ

തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി കിടപ്പിലായ രോഗിയെ നടത്തിക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വ്യാജ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം ഏമ്പേറ്റ് സ്വദേശിയും പയ്യന്നൂർ മഹാദേവഗ്രാമം ആരാധനാ ടൂറിസ്റ്റ് ഹോമിന് സമീപം വാടക വീട്ടിൽ താമസക്കാരനുമായ മണിയാണി വീട്ടിൽ എം രാജീവ(45)നെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സയ്യിദ്നഗർ സ്വദേശി സൂപ്പർ ഹൗസിലെ ഇബ്രാഹിമിന്റെ പരാതിയിലാണ് വ്യാജവൈദ്യനെ അറസ്റ്റ് ചെയ്തത്.

ഇബ്രാഹിമിന്റെ സഹോദരീ പുത്രൻ നബീലിന് ഏഴു വർഷം മുമ്പ് ബെക്കപകടത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പല ചികിത്സകളും നടത്തി നോക്കിയെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല അതിനിടയിലാണ് രാജീവൻ ഇത്തരം രോഗികളെ നടത്തിക്കാറുണ്ടെന്ന് ഒരു സുഹൃത്ത് ഇബ്രാഹിമിനോട് പറഞ്ഞത്. തുടർന്ന് രാജീവനെ സമീപച്ചപ്പോൾ 40 ദിവസം കൊണ്ട് കൈകാലുകളുടെ ചലനശേഷി തിരിച്ചു കിട്ടുമെന്നും ആറു മാസം കൊണ്ട് പൂർണ്ണമായും നടത്തിക്കുമെന്നും അയാൾ ഉറപ്പ് നൽകി. അതിനുള്ള ചികിത്സക്ക് 8 ലക്ഷം രൂപയാണ് ഫീസായി രാജീവൻ ആവശ്യപ്പെട്ടത്.

4 ലക്ഷം രൂപ അഡ്വാൻസായി നൽകണമെന്നും പറഞ്ഞു. വയനാട്ടിൽ നിന്നുള്ള അപൂർവ്വ പച്ചമരുന്നുകളാണെന്ന് പറഞ്ഞ് മരുന്നുകളുമായി നബീലിന്റെ വീട്ടിലെത്തിയായിരുന്നു രാജീവ് ചികിത്സ നടത്തിയത്. എന്നാൽ 40 ദിവസമായിട്ടും നബീലിന്റെ നിലയിൽ യാതൊരു മാറ്റവും ഉണ്ടായില്ല. ഇതോടെ 15 ദിവസത്തെ സാവകാശം കൂടി ചോദിച്ചു. 55 ദിവസത്തെ ചികിത്സ കഴിഞ്ഞിട്ടും മാറ്റമുണ്ടായില്ല.

അപ്പോഴേക്കും രാജീവൻ 3,33, 000 രൂപ കൈക്കലാക്കിയിരുന്നു. പിന്നീട് ഇയാൾ ചികിത്സിക്കാൻ വരാതെയായി. ഫോണിൽ വിളിച്ചാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്നും പണം തിരിച്ച് നൽകാമെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഫോണിൽ വിളിച്ചാൽ എടുക്കാതായതോടെ തളിപ്പറമ്പ് ഡി വൈ എസ്പി കെ.വി വേണുഗോപാലിന് പരാതി നൽകുകയായിരുന്നു. 

Read more topics: taliparamba, fake doctor, arrested,
English summary
The police arrested a fake doctor who had smuggled lakhs and promised to make a patient
topbanner

More News from this section

Subscribe by Email