Thursday September 20th, 2018 - 1:19:am
topbanner
Breaking News

കണ്ണൂർ തളിപ്പറമ്പിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം: ഒന്‍പത് പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു : നാലുപേര്‍ക്കാണ് പരിക്കേറ്റത്

NewsDesk
കണ്ണൂർ തളിപ്പറമ്പിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം: ഒന്‍പത് പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു  : നാലുപേര്‍ക്കാണ് പരിക്കേറ്റത്

കണ്ണൂർ: സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ചെനയന്നൂരില്‍ വെള്ളിയാഴ്ച്ച രാവിലെയും വൈകുന്നേരവുമായി സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരുവിഭാഗങ്ങളിലും പെട്ട നാലുപേര്‍ക്കാണ് പരിക്കേറ്റത്.

സിപിഎം പ്രവര്‍ത്തകനായ മനു നെച്ചിക്കാടിനെ വെള്ളിയാഴ്ച്ച രാവിലെ മര്‍ദനമേറ്റ നിലയില്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഡിസ്ചാര്‍ജായി മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു.

ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് ഇന്നലെ വൈകുന്നേരം സിപിഎം പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ ജോലി വിശ്രമിക്കുമ്പോള്‍ കാഞ്ഞിരങ്ങാട് സ്വദേശികളായ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പട്ടികയും മറ്റുമായി എത്തി ഇവരെ മര്‍ദ്ദിച്ചത്.

ഇതേത്തുടര്‍ന്ന് ചെനയന്നൂരില്‍ സംഘര്‍ഷാവസ്ഥയുമുണ്ടായി. ഡിവൈഎഫ്ഐ മേഖല ട്രഷറര്‍ എസ്.ശ്രീജിത്ത് (28), മുന്‍ മേഖല പ്രസിഡന്റും ഇപ്പോള്‍ മേഖല കമ്മിറ്റി അംഗവുമായ കാലിപൊയില്‍ രൂപേഷ്(27), രൂപേഷിന്റെ പിതാവ് ശെല്‍വരാജ് എന്നിവര്‍ക്കാണ് ഈ സംഭവത്തില്‍ പരിക്കേറ്റത്.

ഇതില്‍ രൂപേഷിന് മാരകമായി പരിക്കേറ്റിരുന്നു. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മനു നെച്ചിക്കാടിന്റെ പരാതിയില്‍ ശ്രീജിത്ത്, രൂപേഷ്, അജുല്‍, ശെല്‍വരാജ് എന്നിവര്‍ക്കെതിരെ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിനും ശ്രീജിത്തിന്റെ പരാതിയില്‍ മനു നൊച്ചിക്കാട്, അഖിലേഷ്, വിപിന്‍, നിജില്‍ തുയിപ്ര, നിഖില്‍ വെള്ളാവ് എന്നിവര്‍ക്കെതിരെ ഐപിസി 308 പ്രകാരം വധശ്രമത്തിനുമാണ് കേസ്.

ഡിവൈഎഫ്ഐ മേഖലാ സമ്മേളനത്തില്‍ ചില യൂണിറ്റ് ഭാരവാഹികള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് തുറന്ന സംഘട്ടനത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് പറയപ്പെടുന്നു.

പാര്‍ട്ടിക്കുള്ളിലെ ചില രാഷ്ട്രീയ പ്രശ്നങ്ങളും സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നാണ് സൂചന. പ്രശ്നം തീര്‍ക്കാന്‍ ഇന്നലെ രാവിലെ ഇരുവിഭാഗത്തോടും സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് സംഘട്ടനം നടന്നത്.

 

Read more topics: kannur, taliparamba, cpm, dyfi,
English summary
taliparamba cpm dyfi clash police case
topbanner

More News from this section

Subscribe by Email