Thursday August 22nd, 2019 - 10:11:pm
topbanner
topbanner

വയോധികന്‍ മരിച്ച സംഭവത്തില്‍ മോഷ്ടാവിന്റെ അറസ്റ്റ്: തളിപ്പറമ്പ് സിഐ എ.അനില്‍കുമാറിന്റെ അന്വേഷണമികവ്

NewsDesk
വയോധികന്‍ മരിച്ച സംഭവത്തില്‍ മോഷ്ടാവിന്റെ അറസ്റ്റ്: തളിപ്പറമ്പ് സിഐ എ.അനില്‍കുമാറിന്റെ അന്വേഷണമികവ്

തളിപ്പറമ്പ്: ബക്കളത്തെ വയോധികന്‍ തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍  വെറും സ്വാഭാവിക മരണമായി എഴുതിതള്ളപ്പെടുമായിരുന്ന  എ.വി.ചന്ദ്രന്റെ മരണത്തിന് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ തുമ്പുണ്ടാക്കിയത് സിഐ എ.അനില്‍കുമാറിന്റെ അന്വേഷണമികവ്.

സംഭവസ്ഥലം പരിശോധിച്ചപ്പോള്‍ തന്നെ മരണത്തിലെ ദുരൂഹത സിഐക്ക് ബോധ്യപ്പെട്ടിരുന്നു. ശരീരത്തില്‍ നിന്ന് ഉരിഞ്ഞുമാറിയ മുണ്ടും മൃതദേഹത്തിന്റെ കിടപ്പും ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ ഒരുപവന്റെ മോതിരം, മൊബൈല്‍ ഫോണ്‍, അയ്യായിരം രൂപയടങ്ങിയ പേഴ്‌സ് എന്നിവ നഷ്ടപ്പെട്ടതുകൂടിയായതോടെ മരണത്തിന് പിന്നില്‍ ഒരാളുണ്ടാകാനുള്ള സാധ്യത പോലീസ് ഉറപ്പിച്ചു.

9.45 ന് ചന്ദ്രനെ ഇവിടെ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനെയാണ് പോലീസ് ആദ്യം തിരഞ്ഞത്. രാത്രിയില്‍ മാത്രം ഓട്ടോയെടുക്കുന്ന ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് മുഹമ്മദിന്റെ പങ്ക് വ്യക്തമായത്. പോലീസ് ഇയാളെ അന്വേഷിക്കുന്നതിനിടയില്‍ രണ്ട് തവണ മോഷ്ടിച്ച മൊബൈല്‍ ഓണ്‍ചെയ്തപ്പോള്‍ വിളക്കന്നൂരിലും നടുവിലിലും ടവര്‍ ലൊക്കേഷന്‍ കിട്ടുകയും ചെയ്തു.

പോലീസ് തന്നെ സംശയിക്കുന്നതായി മനസിലാക്കിയ മുഹമ്മദ് ഒളിവില്‍ തുടരുകയായിരുന്നു. കര്‍ണ്ണാടകയിലെ കുടകിലേക്ക് രക്ഷപ്പെടാനായി ഇന്നലെ രാവിലെ തളിപ്പറമ്പ് ബസ്റ്റാന്റിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച മുഹമ്മദിന്റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. അഡീഷണല്‍ എസ്‌ഐ പി.വിജയന്‍, സീനിയര്‍ സിപിഒ എ.ജി.അബ്ദുല്‍ റൗഫ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. 

Read more topics: taliparamba, ci a anil kumar,
English summary
taliparamba ci a anil kumar
topbanner

More News from this section

Subscribe by Email