Saturday March 23rd, 2019 - 4:31:pm
topbanner
topbanner

രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന മില്‍മാ പാല്‍ ചൂടാക്കാതെ പച്ചക്ക് കുടിച്ചാല്‍ മതിയെന്ന് ആശുപത്രി സൂപ്രണ്ട് : തണുത്തതൊന്നും കഴിക്കരുതെന്ന് ഡോക്ടറും

NewsDesk
രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന മില്‍മാ പാല്‍ ചൂടാക്കാതെ പച്ചക്ക് കുടിച്ചാല്‍ മതിയെന്ന് ആശുപത്രി സൂപ്രണ്ട് : തണുത്തതൊന്നും കഴിക്കരുതെന്ന് ഡോക്ടറും

തളിപ്പറമ്പ്: ആശുപത്രിയില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന പാല്‍ ചൂടാക്കാതെ പച്ചക്ക് കുടിച്ചാല്‍ മതിയെന്ന് തളിപ്പറമ്പ് ആശുപത്രി സൂപ്രണ്ട്. രോഗികള്‍ക്ക് ആശുപത്രിയില്‍ സൗജന്യമായി നല്‍കുന്ന മില്‍മാ പാല്‍ ചൂടാക്കാതെ നല്‍കുന്നതിനെതിരെ 15 ന് തളിപ്പറമ്പില്‍ നടന്ന ജില്ലാ കളക്ടറുടെ അദാലത്തിലേക്ക് നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ഇത്തരത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.

പാസ്ചറൈസ്ഡ്(അണുവിമുക്തം) ആയതിനാല്‍ പാല്‍ ചൂടാക്കാതെ കഴിക്കാമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആശുപത്രിയില്‍ കഴിയുന്ന രോഗികളോട് തണുത്തതൊന്നും കഴിക്കരുതെന്ന് പറയുന്ന ഡോക്ടര്‍ കൂടിയായ സൂപ്രണ്ട് തന്നെയാണ് പാല്‍ വേണമെങ്കില്‍ കഴിച്ചോ എന്ന രീതിയില്‍ ധിക്കാരപരമായ ഈ മറുപടി നല്‍കിയത്.

ഇതിനെതിരെ പരാതിക്കാരന്‍ ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ആശുപത്രികളില്‍ നിന്നും പാല്‍ ചൂടാക്കിയാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്. അണുവിമുക്തം തന്നെയെങ്കിലും മില്‍മയുടെ തണുത്ത പാല്‍ ആരും പച്ചക്ക് കുടിക്കാറുമില്ല.

English summary
taliparamba Hospital Superintendent order free milma milk drink without heat
topbanner

More News from this section

Subscribe by Email