Monday November 19th, 2018 - 3:00:am
topbanner

തലശ്ശേരി എൻ.ടി.ടി.എഫിലെ ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ അട്ട: വിദ്യാർത്ഥികൾ ആശുപത്രിയിൽ

NewsDesk
തലശ്ശേരി എൻ.ടി.ടി.എഫിലെ ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ അട്ട: വിദ്യാർത്ഥികൾ ആശുപത്രിയിൽ

തലശ്ശേരി: തലശ്ശേരിയിലെ പ്രമുഖ ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ എൻ.ടി.ടി എഫിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിൽ അട്ട.

ഇന്നലെ രാത്രി വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിലാണ് അട്ടയെ കണ്ടത്. ചോറും ചിക്കൻ കറിയുമാണ് വിദ്യാർത്ഥികൾക്ക് നൽകിയിരുന്നത്. ഭക്ഷണത്തിൽ നിന്ന് അട്ടയെ കിട്ടിയതോടെ വിദ്യാർത്ഥികൾക്ക് അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങി.

തുടർന്ന് മൂന്ന് വിദ്യാർത്ഥികളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തു വന്നതോടെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.

Read more topics: talassery, nttf, hostal,
English summary
talassery nttf hostal canteen food
topbanner

More News from this section

Subscribe by Email