Saturday December 15th, 2018 - 3:51:am
topbanner

ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു

suji
ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തു

ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയില്‍ മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സിനെതിരെ കേസെടുത്തു. ഇവര്‍ക്ക് പുറമേ ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമൂന, സുശീല എന്നിവര്‍ക്കെതിരെ കേസുണ്ട്.

മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ രാജേന്ദ്രനാണ് പരാതിക്കാരി. ഉഷയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവരുടെ ഭക്ഷണം മലിനപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പരാതിയില്‍ പ്രാഥമിക വിവര റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

Read more topics: mathew t thomas wife, case
English summary
take action against mathew t thomas wife
topbanner

More News from this section

Subscribe by Email