Tuesday November 20th, 2018 - 7:10:pm
topbanner

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

NewsDesk
നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

കോഴിക്കോട്: മുന്‍ ഭാര്യ നസീമയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നെന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്തവാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാടകമെന്ന് സൂചന.

ഗാര്‍ഹിക പീഡനക്കേസ് ഉണ്ടെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ നസീമയുമായി ഒത്തുതീര്‍പ്പിലെത്താന്‍ സിദ്ദിഖ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹാരം കാണാമെന്നാണ് സിദ്ദിഖ് അടുത്ത സുഹൃത്തുക്കള്‍ മുഖേന നസീമയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ജീവനാംശം സംബന്ധിച്ചോ മറ്റു ഒത്തുതീര്‍പ്പുകള്‍ സംബന്ധിച്ചോ യാതൊരു ധാരണയിലും എത്തിയിട്ടില്ല.

സിദ്ദിഖിനെതിരായ കേസ് പിന്‍വലിക്കണമെങ്കില്‍ മുദ്രപേപ്പറില്‍ കരാറുണ്ടാക്കുകയും കോടതി നടപടി പിന്തുടരുകയും ചെയ്യേണ്ടതായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഒത്തുതീരാന്‍ കാലതാമസമെടുക്കുമെന്ന് കണ്ടതിനെ തുടര്‍ന്ന് ധൃതിപിടിച്ച് സംയുക്ത പ്രസ്താവന സിദ്ദിഖ് പുറത്തിറക്കുകയായിരുന്നു. പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും തെറ്റിദ്ധരിപ്പിക്കുന്നവിധമാണ് സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സിദ്ദിഖിന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍, ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവിന് സീറ്റു നല്‍കിയാല്‍ അത് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്നും മുകുള്‍ വാസ്‌നിക് അറിയിച്ചു. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുകയാണെങ്കില്‍ സീറ്റിന്റെ കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതേതുടര്‍ന്നാണ് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും അടുത്ത സുഹൃത്തുക്കളെ ഉപയോഗിച്ച് സിദ്ദിഖ് സംയുക്ത പ്രസ്താവനയില്‍ നസീമയെ ഒപ്പുവെപ്പിച്ചതെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാത്രമല്ല, ജീവനാംശം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ അന്തിമ തീരുമാനം ആകാതെ സിദ്ദിഖിനെതിരായ കേസ് ഒരു തരത്തിലും പിന്‍വലിക്കില്ലെന്നാണ് നസീമയുടെ തീരുമാനം.

മണിയുടെ മരണം നല്‍കിയത് നിസ്സംഗത:മോഹന്‍ലാല്‍

യുവാവിന്റെ കൊലപാതകം; അറസ്റ്റിലായ യുവതി മഴവില്ലിലെ വെറുതെയല്ല ഭാര്യയിലെ മത്സരാര്‍ഥി

മണിയെ ആരെങ്കിലും അപായപ്പെടുത്തിയതെങ്കില്‍ സത്യം പുറത്തുവരണം: ജാഫര്‍ ഇടുക്കി

വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍; ഐറിന്‍ ആന്‍ഡ്രൂസിന് 370 കോടിരൂപ നഷ്ടപരിഹാരം

 

Read more topics: t siddique, facebook, divorce, wife
English summary
t siddique facebook post on divorce settlement with wife naseema
topbanner

More News from this section

Subscribe by Email