Sunday February 17th, 2019 - 5:39:pm
topbanner

സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയിട്ടില്ല; രേഖകള്‍ കിട്ടുന്നതിലെ കാലതാമസമാണ് കേസ് വൈകാന്‍ കാരണം: സെന്‍കുമാര്‍

Jikku Joseph
സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയിട്ടില്ല; രേഖകള്‍ കിട്ടുന്നതിലെ കാലതാമസമാണ് കേസ് വൈകാന്‍ കാരണം: സെന്‍കുമാര്‍

തിരുവനന്തപുരം: സുപ്രീം കോടതിയിലെ കേസിന്റെ ആവശ്യത്തിനായി സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയിട്ടില്ലെന്ന് ടി.പി സെന്‍കുമാര്‍. വിവരാവകാശ നിയമപ്രകാരം പലര്‍ക്കും കിട്ടിയ രേഖകളാണ് താന്‍ കോടതിയില്‍ ഹാജരാക്കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു. രേഖകള്‍ കിട്ടുന്നതിലെ കാലതാമസമാണ് കേസ് വൈകാന്‍ കാരണമായിട്ടുള്ളതെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണു സൂചന. സെന്‍കുമാര്‍ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയിലേക്കു നീങ്ങുന്നത്. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച രേഖകള്‍ ചോര്‍ത്തിയതാണെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് രേഖകള്‍ ചോര്‍ന്നതില്‍ അസ്വഭാവികതയുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

Viral News

English summary
t.p senkumar issue
topbanner

More News from this section

Subscribe by Email