Sunday June 24th, 2018 - 1:19:am
topbanner
Breaking News

സഭാ ഭൂമി വില്‍ക്കാന്‍ ആലഞ്ചേരിക്ക് അധികാരമുണ്ടോയെന്ന് ഹൈക്കോടതി

Anju NC
സഭാ ഭൂമി വില്‍ക്കാന്‍ ആലഞ്ചേരിക്ക് അധികാരമുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭാ ഭൂമി വില്‍ക്കാന്‍ അധികാരം ഉണ്ടോ എന്ന് ഹൈക്കോടതി. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്.

അതേസമയം, സഭയുടെ ഭൂമി പൊതുസ്വത്തല്ലെന്നും സ്വകാര്യ ഭൂമിയാണെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സഭ ട്രസ്റ്റ് അല്ല, ഭൂമി ട്രസ്റ്റിന്റേതല്ല. അതിരൂപതയുടെ ഭൂമി വില്‍ക്കാന്‍ അധികാരമുണ്ട്. ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമതൊരാള്‍ക്ക് ഇടപെടാനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ട്രസ്റ്റിന്റെ ഭൂമിയാണെന്ന് പരാതിക്കാരന്‍ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി വിശദവാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭൂമിയിടപാടില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

English summary
syro malabar sabha land case

More News from this section

Subscribe by Email