Wednesday March 20th, 2019 - 6:54:am
topbanner
topbanner

സിന്തൈറ്റ് സമരം ഒത്തുതീര്‍പ്പായി; സ്ഥലം മാറ്റിയ തൊഴിലാളികളെ തിരികെ കൊണ്ടുവരും

rajani v
സിന്തൈറ്റ് സമരം ഒത്തുതീര്‍പ്പായി; സ്ഥലം മാറ്റിയ തൊഴിലാളികളെ തിരികെ കൊണ്ടുവരും

കൊച്ചി: കോലഞ്ചേരിയിലെ പ്രമുഖ സുഗന്ധ വ്യഞ്ജന വ്യാപാര സ്ഥാപനമായ സിന്തൈറ്റ് കമ്പനിയിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി.ലേബര്‍ കമ്മിഷന്‍ നടത്തിയ ചര്‍ച്ചയിലാണ് 11 ദിവസമായി നടന്നു വന്നിരുന്ന സമരം ഒത്തുതീര്‍പ്പായത്.

കോയമ്പത്തൂരില്‍ സ്ഥലംമാറ്റിയ 17 ജീവനക്കാരില്‍ മൂന്നുപേരുടെ സ്ഥലംമാറ്റം ഒഴിവാക്കി. ബാക്കി 14 പേരില്‍ നാലുപേരെ നാലു മാസത്തിനുള്ളില്‍ തിരികെ കൊണ്ടുവരും. സ്ഥലംമാറ്റിയ മറ്റ് പത്തുപേരെ വിരമിക്കല്‍ ഒഴിവുവരുന്ന മുറക്ക് കോയമ്പത്തൂരില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ തീരുമാനമായി. സസ്പെന്‍ഡ് ചെയ്ത 10 തൊഴിലാളികളുടെ സസ്പെന്‍ഷന്‍ നടപടി പിന്‍വലിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. സമരം തുടര്‍ന്നിരുന്ന തൊഴിലാളികള്‍ വ്യാഴായ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കും.

Viral News

Read more topics: synthite strike, compramise
English summary
synthite strike compramise
topbanner

More News from this section

Subscribe by Email