topbanner
Wednesday June 28th, 2017 - 2:19:pm
topbanner

സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കും

Jikku Joseph
സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കും

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കും. കേസ് സി.ബി.ഐക്ക് വിടണമെന്ന പെണ്‍കുട്ടിയുടെ ഹരജിയും ഇതോടൊപ്പം തന്നെ പരിഗണിക്കുമെന്ന് തിരുവനന്തപുരം പോക്സോ കോടതി അറിയിച്ചു.

കേസ് സി.ബി.ഐക്ക് വിടാന്‍ പോക്‌സോ കോടതിക്ക് അംഗീകരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന  പോലീസിന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. അതിനിടെ ഗംഗേശാനന്ദയുടെ കേസ് ക്രൈബ്രാഞ്ചിന് വിടാനാണ് സര്‍ക്കാര്‍ തീരുമാനം.

പോലീസ് അന്വേഷണത്തില്‍ അപാകതയാരോപിച്ച് കേസിലെ പെണ്‍കുട്ടി തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. നിലവിലുള്ള അന്വേഷണം അവസാനിപ്പി ച്ച് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം.

English summary
swami gamgeshananda case on court
topbanner topbanner

More News from this section

Subscribe by Email