topbanner
Wednesday December 13th, 2017 - 1:25:am
topbanner
topbanner

സിപിഎമ്മിന്റെ കൊലയാളി രാഷ്ടീയം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും: സുശീല്‍കുമാര്‍ മോദി

NewsDesk
സിപിഎമ്മിന്റെ  കൊലയാളി രാഷ്ടീയം  അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും: സുശീല്‍കുമാര്‍ മോദി

കോട്ടയം : ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎം വലിയ വില നല്‍കേണ്ടി വരുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 11 കോടി ജനങ്ങള്‍ അംഗങ്ങളായുളള പാര്‍ട്ടിയാണ് ബിജെപി. പതിനേഴ് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലുണ്ട്. എന്നാല്‍ സിപിഎമ്മുള്ളത് കോട്ടയം ജില്ലയുടെ വലിപ്പം പോലുമില്ലാത്ത ത്രിപുരയിലും കേരളത്തിലും മാത്രമാണുള്ളത്.

ബംഗാളില്‍ നിന്ന് സിപിഎം തൂത്തെറിയപ്പെട്ടത് വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ബിജെപി -ആര്‍എസ് എസ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെടുകയാണ്. ഇതുവരെ 84 പ്രവര്‍ത്തകരുടെ ജീവന്‍ കണ്ണൂരില്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയില്‍ വനിതാ പത്ര പ്രവര്‍ത്തക കൊല്ലപ്പെട്ടപ്പോള്‍ മനുഷ്യവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്ത് വന്നു.

ഈ സംഭവത്തെ ആദ്യം അപലപിച്ചതും ബിജെപിയായിരുന്നു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ ഒരു മനുഷ്യവകാശ പ്രവര്‍്ത്തകര്‍ക്കും സംഘടനകള്‍ക്കും മിണ്ടാട്ടമില്ല. അവരും കേരളീയരും ഇന്ത്യക്കാരുമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.

ചെറിയ നികുതിദായകര്‍ക്കും കച്ചവടക്കാര്‍ക്കും ഗുണകരമാകുന്ന നടപടികള്‍ അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ പ്രഖ്യാപിക്കുമെന്ന് മോദി പറഞ്ഞു. ഇപ്പോള്‍ തന്നെ ഒന്നര കോടി വിറ്റ് വരവുള്ള കച്ചവടക്കാര്‍ക്ക് ഒരുമാസത്തിന് പകരം മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് അടക്കമുള്ള നടപടികളെടുത്തു. കള്ളപ്പണക്കാരെ പൂര്‍ണ്ണമായി അമര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷനായി.

Read more topics: susheel kumar modi, kottayam, bjp,
English summary
susheel kumar modi kottayam bjp janaraksha yathra
topbanner topbanner

More News from this section

Subscribe by Email